കിടപ്പ് മുറിയിലെ എസി പൊട്ടിത്തെറിച്ചു; ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു

Spread the love

സ്വന്തം ലേഖിക

മധുര: കിടപ്പ് മുറിയിലെ എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ച്‌ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു.

ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തമിഴ്നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തകരാറായ എസിയില്‍ നിന്നും വലിയ ശബ്ദവും പുകയും വരുന്നത് കണ്ട് മുറിക്ക് വെളിയില്‍ വരാന്‍ ദമ്പതിമാര്‍ ശ്രമിക്കുന്നതിനിടെയാണ് എസി പൊട്ടിത്തെറിച്ചത്. പിന്നീട് കിടപ്പുമുറി തീ വിഴുങ്ങുകയായിരുന്നു. ഫയര്‍ ആന്‍റ് റെസ്ക്യൂ എത്തിയാണ് തീ അണച്ച്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

ശക്തികണ്ണന്‍, ഭാര്യ ശുഭ. മക്കളായ കാവ്യ കാര്‍ത്തികേയന്‍ എന്നിവര്‍ ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്‍റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കിടന്നത്. എന്നാല്‍ രാത്രി വൈകി മുറിയില്‍ തണുപ്പ് കൂടുതലാണ് എന്ന് പറഞ്ഞ് മക്കള്‍ താഴത്തെ നിലയിലേക്ക് കിടപ്പ് മാറ്റുകയായിരുന്നു. പുലര്‍ച്ചെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയായിരുന്നു. അവര്‍ വിളിച്ച്‌ എഴുന്നേല്‍പ്പിച്ചപ്പോഴാണ് മക്കള്‍ കാര്യം അറിഞ്ഞത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സംസ്കരിച്ചു. വിശദമായ അന്വേഷണം നടത്തും എന്നാണ് ആനയൂര്‍ പൊലീസ് പറയുന്നത്.