video
play-sharp-fill

’60കാരന്‍ നടന് 20-30 വയസ്സുള്ള നായികമാർ ; ഇത് ബോളിവുഡിനെ നശിപ്പിക്കുന്നു’

’60കാരന്‍ നടന് 20-30 വയസ്സുള്ള നായികമാർ ; ഇത് ബോളിവുഡിനെ നശിപ്പിക്കുന്നു’

Spread the love

സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസത്തെ വിമർശിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഈ പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്‍റെ വിമർശനം. എന്നാൽ ഒരു വ്യക്തി മാത്രമാണ് ഇതിന് ഉത്തരവാദിയെന്നും, അദ്ദേഹം കുറിച്ചു.

സിനിമയുടെ ഗുണനിലവാരം മറന്നേക്കൂ. 60 കാരനായ നായകൻ 20-30 വയസ്സുള്ള നായികമാരെ തേടി പോകുന്നു. അവരുടെ മുഖം ചെറുപ്പമായി കാണപ്പെടാൻ ഫോട്ടോഷോപ്പ് ചെയ്യുന്നു. ബോളിവുഡിന് അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ട്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുകയാണ്. ഒരേ ഒരു വ്യക്തിയാണ് അതിന് ഉത്തരവാദി എന്നായിരുന്നു പരാമർശം.

വിവേക് അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ ചിത്രമായിരുന്നു കശ്മീർ ഫയൽസ്. ഇന്ത്യയിലുടനീളം പുറത്തിറങ്ങിയ കശ്മീർ ഫയൽസ് ഒരു വലിയ സാമ്പത്തിക വിജയമായിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group