
തൊടുപുഴ :കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഡിസി സി പ്രസിഡന്റ് പുറത്താക്കിയ നടപടി മൂന്നാം ദിവസം കെപിസി സി മരവിപ്പിച്ചു. പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയതായി കാട്ടിയാണ് മുട്ടം മണ്ഡലം പ്രസിഡന്റായ ഷൈജജോ മോനെ തിങ്കളാഴ്ച ഇടുക്കി ഡി സിസി പ്രസിഡന്റ് സി.പി.മാത്യു പുറത്താക്കിയത്.
കെപിസിസിയുടെ അനുവാദമില്ലാതെ എടുത്ത തീരുമാനം മരവിപ്പിക്കുന്നതായി
ബുധനാഴ്ച്‌ച കെപിസിസി ഉത്തരവിറക്കി. പുറത്താക്കിയ കാര്യം സമൂഹമാധ്യമങ്ങളിൽ നിന്നാണ് കെപിസിസി നേതൃത്വം അറിഞ്ഞത്. അതേസമയം, കെപിസിസി ക്ക് നേരത്തേ കത്തയച്ചിരുന്നതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.
എട്ടു മാസം മുൻപാണ് ഷൈജ പ്രസിഡന്റായത്. ഇതുവരെ ചാർജ് ഏറ്റെടുത്തിട്ടില്ല. ബ്ലോക്ക്-ജി ല്ലാ കമ്മിറ്റികളിൽ പങ്കെടുത്തിട്ടില്ല.ഉമ്മൻ ചാണ്ടി അനുസ്‌മരണം
ഉൾപ്പെടെയുള്ള പരിപാടികൾ നടത്താൻ മുൻകൈയെടുത്തില്ല തുടങ്ങിയ വീഴ്‌ചകളെത്തുടർന്നാണ് സ്‌ഥാനത്തു നിന്ന് പുറത്താ ക്കിയതെന്ന് ഡിസിസി പ്രസിഡ ന്റ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി ജില്ലയിലെ നേതാ ക്കൾ ഡിസിസി പ്രസിഡന്റിന്റെ നടപടിക്കെതിരെ കെപിസിസി ക്കു പരാതി നൽകിയിരുന്നു. കെപിസിസി നേരിട്ട് ഇടപെട്ടാണ് 8 മാസം മുൻപ് മണ്ഡലം പുനഃ സംഘടന നടത്തിയത്.







