video
play-sharp-fill

ലൈഗിക പീഡനക്കേസ് :തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി ; കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ലൈഗിക പീഡനക്കേസ് :തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി ; കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Spread the love

സ്വന്തം ലേഖിക

ഡൽഹി : ലൈംഗികപീഡന കേസിൽ തെഹൽക സ്ഥാപക എഡിറ്റർ തരുൺ തേജ്പാലിന് തിരിച്ചടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തേജ്പാലിൻറെ ഹർജി സുപ്രീംകോടി തള്ളി. ആറു മാസത്തിനുള്ളിൽ കേസിൽ വിചാരണ പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചു.

തേജ്പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 സെപ്റ്റംബറിൽ പനാജിയിൽ നടന്ന ബിസിനസ് മീറ്റിനിടെ സഹ പ്രവർത്തകയെ ലിഫ്റ്റിനുള്ളിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് തേജ്പാലിനെതിരായ കേസ്. ഗോവയിലെ കോടതിയിലാണ് കേസിൻറെ വിചാരണ നടക്കുക.