video
play-sharp-fill
ചെങ്കോലിനെ പുകഴ്ത്തിയ തരൂരിനെതിരെ പടയൊരുക്കം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?തരൂരിനെ പുകച്ച്‌ പുറത്തുചാടിക്കുക എന്നതാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാരുടെയും പദ്ധതി.

ചെങ്കോലിനെ പുകഴ്ത്തിയ തരൂരിനെതിരെ പടയൊരുക്കം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?തരൂരിനെ പുകച്ച്‌ പുറത്തുചാടിക്കുക എന്നതാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാരുടെയും പദ്ധതി.

സ്വന്തം ലേഖകൻ

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച്‌ ശശി തരൂര്‍ നേടിയത് 1072 വോട്ടുകളായിരുന്നു. 7897 വോട്ടുകളോടെയാണ് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ വിജയിച്ചത്.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ എന്ന മലയാളി നേതാവിനുള്ള അംഗീകാരം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹം നേടിയ 1072 വോട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് ശേഷം തരൂര്‍ വാര്‍ത്തകളില്‍ നിറയുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പദത്തോട് ചേര്‍ത്തുവെച്ചായിരുന്നു.നെഹ്റൂവിയൻ ദര്‍ശനങ്ങളോട് കുറച്ചെങ്കിലും സത്യസന്ധത പുലര്‍ത്തുന്ന കോണ്‍ഗ്രസുകാരൻ എന്നാണ് തരൂരിനെ കുറിച്ച്‌ കമ്മ്യൂണിസ്റ്റുകാര്‍ പോലും പറഞ്ഞിരുന്നത്.

കേരളത്തിലെ മധ്യവര്‍ഗത്തിനും വിദ്യാര്‍ത്ഥി – യുവജന സമൂഹത്തിനും തരൂര്‍ പ്രിയപ്പെട്ടവനായത് അദ്ദേഹത്തിന്റെ വികസന കാഴ്ച്ചപ്പാടുകള്‍ മൂലമായിരുന്നു. എന്നാലിപ്പോള്‍ തരൂര്‍ മുഴുവൻ കോണ്‍ഗ്രസുകാര്‍ക്കും ഇടതുപക്ഷക്കാര്‍ക്കും ലീഗുകാര്‍ക്കുമെല്ലാം അനഭിമതനാകുന്ന സാഹചര്യമാണുള്ളത്
പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാക്കുന്നത്. കേരളത്തിലെ സംഘപരിവാര്‍ വിരുദ്ധ ചേരി അപ്പാടെ ചെങ്കോലിനെതിരെ നിലപാടെടുത്തപ്പോള്‍ തരൂരിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു ചെങ്കോല്‍ കൈമാറിയതിന് തെളിവില്ലെന്ന് പറഞ്ഞ ശശി തരൂര്‍, പുരാതന കാലത്തിന്റെ പ്രതീകമെന്ന നിലയില്‍ ചെങ്കോല്‍ ഏറ്റെടുക്കണമെന്ന നിലപാടാണെടുത്തത്.

അധികാരത്തിന്റെ പരമ്ബരാഗത ചിഹ്നമായ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. അല്ലാതെ ഏതെങ്കിലും രാജാവിന്റെ കൂടെയല്ല. വര്‍ത്തമാനകാല മൂല്യങ്ങള്‍ സ്വീകരിക്കാൻ ഭൂതകാലത്തില്‍ നിന്ന് ചെങ്കോല്‍ സ്വീകരിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു.

എന്നാല്‍ നേരത്തേ തന്നെ കോണ്‍ഗ്രസിനുള്ളില്‍ തരൂരിനെതിരെ നിലപാടെടുത്ത നേതാക്കള്‍ ഇത് തരൂരിനെതിരായ ആയുധമാക്കി മാറ്റുകയാണ്. കേരള മനസാക്ഷി അപ്പാടെ മോദിയുടെ ചെങ്കോലിനെ എതിര്‍ക്കുമ്ബോള്‍ തരൂര്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന വികാരമാണ് കോണ്‍ഗ്രസ് ക്യാമ്ബിലുള്ളത്. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസൻ തന്നെ നീരസം വ്യക്തമാക്കി രംഗത്തെത്തി. ചെങ്കോല്‍ സംബന്ധിച്ച ശശി തരൂരിൻറെ ട്വീറ്റ് അത്ഭുതപ്പെടുത്തിയെന്ന് ഹസൻ വ്യക്തമാക്കി. ശശി തരൂരിനെ മതേതരവാദി എന്ന നിലയിലാണ് അറിയുന്നതെന്നും, അങ്ങനെയുള്ള തരൂരില്‍ നിന്ന് ഇങ്ങനെ ഒരു ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്നും യു ഡി എഫ് കണ്‍വീനര്‍ പറഞ്ഞു.
തരൂരിനെതിരെ ഗ്രൂപ്പ് വ്യത്യാസം മറന്ന് പടപ്പുറപ്പാടിന് കോപ്പുകൂട്ടുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. മതന്യൂനപക്ഷങ്ങളും എൻഎസ്‌എസും ഉള്‍പ്പെടെ കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയം കയ്യാളുന്ന എല്ലാ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കും സമ്മതനാണ് തരൂര്‍. അങ്ങനെയൊരു നേതാവിന് മുഖ്യമന്ത്രി കസേരയില്‍ നോട്ടമുണ്ട് എന്നതും കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ അക്ഷന്തവ്യമായ അപരാധമാണ്. നിലവില്‍ തരൂരിനെ കൂട്ടാതെ തന്നെ അര ഡസനോളം കോണ്‍ഗ്രസ് നേതാക്കളാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച്‌ വെച്ചിരിക്കുന്നത് എന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത്. കെ സി വേണുഗോപാലും സതീശനും രമേശനും മുതല്‍ സുധീരനും സുധാകരനും വരെ ക്ലിഫ് ഹൗസിലേക്കുള്ള വഴിയാണ് സ്വപ്നം കാണുന്നത്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ക്കും ക്ലിഫ് ഹൗസില്‍ താമസിക്കാൻ അവസരം കിട്ടിയാല്‍ വിരോധമില്ലെന്ന മട്ടാണ്. അങ്ങനെയൊരുരാഷ്ട്രീയ അന്തരീക്ഷത്തില്‍ പൊതുജനങ്ങളുടെ പിന്തുണ ഏറെയുള്ളൊരു നേതാവും മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നത് പോലും കോണ്‍ഗ്രസില്‍ തെറ്റാണ്.

തരൂരിനെ എങ്ങനെ ഒതുക്കണമെന്ന് ഗവേഷണം ചെയ്യുന്നതിനിടെയാണ് മോദിയുടെ ചെങ്കോലിനെ പിന്തുണച്ച്‌ തരൂര്‍ രംഗത്ത് വന്നത്. രാജ്യമെമ്ബാടും മോദിയുടെ ചെങ്കോലിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും വലിയ വിമര്‍ശനം ഉയര്‍ത്തുമ്ബോഴാണ് ഇന്ദിരാഭവനില്‍ നിന്നുതന്നെ മോദിയെ പിന്തുണച്ച്‌ ഒരു ശബ്ദം വരുന്നത്. ഇതോടെ വിശ്വപൗരനെന്ന പട്ടം പേറുന്ന തരൂരിനെ കോണ്‍ഗ്രസിന് നഷ്ടമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.തരൂരിനെ പുകച്ച്‌ പുറത്തുചാടിക്കുക എന്നതാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാരുടെയും പദ്ധതി. പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ബിജെപിയും

Tags :