10000 രൂപ നൽകി പ്രീ ബുക്കിംഗ് ചെയ്താൽ ഥാറിന്റെ ആദ്യ ഡെലിവറികളിലൊന്ന് നല്‍കാമെന്ന് വാഗ്ദാനം; ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനല്‍കാതിരുന്ന വാഹന ഡീലർക്ക് കിട്ടിയത് എട്ടിൻ്റെ പണി; പാലാ സ്വദേശിക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

Spread the love

കോട്ടയം: മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡല്‍ ഥാറിന്റെ ആദ്യ ഡെലിവറികളിലൊന്നു നല്‍കാമെന്നു വാഗ്ദാനം നല്‍കി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനല്‍കാതിരുന്ന വാഹന ഡീലർക്ക് വൻ തുക പിഴയിട്ടു.

video
play-sharp-fill

വാഹന ഡീലർ ഉപയോക്താവിന് 50000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഉത്തരവിട്ടത്. പാലാ തോട്ടുങ്കല്‍ സ്വദേശിയായ സാജു ജോസഫിന്റെ പരാതിയിലാണ് ഡീലറായ ഇറാം മോട്ടോഴ്സിന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ പിഴ ചുമത്തിയത്.

50000 നഷ്ടപരിഹാരത്തിനൊപ്പം കൈപ്പറ്റിയ തുകയും അതിന്‍റെ പലിശയും ചേർത്ത് 21000 രൂപയും കൂടി നല്‍കാൻ ഉത്തരവില്‍ പറയുന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്ബനിയുടെ ഥാർ സി ആർ ഡി ഇ 2020 മോഡല്‍ വാഹനത്തിന്റെ പരസ്യം കണ്ട് കോട്ടയത്തെ ഡീലറെ സമീപിച്ചപ്പോള്‍ 2020 ഒക്ടോബർ രണ്ടിനേ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുള്ളുവെന്നും 10000 രൂപ പ്രീ ബുക്കിംഗ് ആയി നല്‍കുകയാണെങ്കില്‍ ഇന്ത്യയില്‍ നിരത്തിലിറക്കുന്ന ആദ്യ വാഹനങ്ങളില്‍ ഒന്ന് നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഔദ്യോഗിക ബുക്കിംഗ് 2020 ഒക്ടോബർ രണ്ടിന് ആരംഭിച്ചുവെങ്കിലും ഇറാം മോട്ടോഴ്സ് വാഹനം ബുക്ക് ചെയ്തത് 2020 നവംബർ 30 നാണ്. ബുക്കിംഗ് വൈകിയതിനാല്‍ 2021 ഫെബ്രുവരി പത്തൊൻപതിനേ വാഹനം ലഭിക്കുകയുള്ളുവെന്ന് ഡീലർ പരാതിക്കാരനെ അറിയിച്ചു. ഇതേത്തുടർന്നാണ് കമ്ബനിയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമായിട്ടാണ് ഡീലർ പ്രീബുക്കിംഗ് ആയി 10000/ രൂപ കൈപ്പറ്റിയതെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്.