തണ്ണീർമുക്കം ബണ്ട് തുറക്കുന്നത് വൈകുന്നു: വിദഗ്ധ സമിതി തീരുമാനപ്രകാരം മാർച്ച് 15 – ന് തുറക്കേണ്ടതായിരുന്നു

Spread the love

കോട്ടയം: വേവനാട് കായലിന് കുറുകെയുള്ള തണ്ണീർമുക്കം ബണ്ട് യഥാസമയം തുറക്കുന്നില്ല. എല്ലാ വർഷവും ഡിസംബർ 15-നു അടച്ച് മാർച്ച് 15 – ന് തുറക്കണമെന്നായിരുന്നു വിദഗ്ദ സമിതി ശുപാർശ. എന്നാൽ കുറെ വർഷങ്ങളായി ഇത് കൃത്യമായി നടക്കുന്നില്ല. ഇന്നലെ ബണ്ട് തുറക്കേണ്ട ദിവസമായിരുന്നു. പക്ഷേ തുറന്നില്ല.

video
play-sharp-fill

കുട്ടനാട്ടിൽ ഇരുപ്പു കൃഷി ചെയ്ത് നെല്ലുൽപാദനം ഇരട്ടിയാക്കുക എന്ന ഉദേശത്തിലാണ് ബണ്ട് നിർമിച്ചത്.. രണ്ടാഴ്ച മുമ്പ് ആലപ്പുഴ ജില്ലാ കളക്ടർ ബണ്ട് തുറക്കുന്നതിനെ കുറിച്ച് തീരുമാനിക്കാൻ കൃഷി വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. അതിനാൽ കൃഷി വകുപ്പിന്റേയും ഇറിഗേഷൻ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആലോചനയോഗം ചേരുകയോ എന്ന് ബണ്ട് തുറക്കണമെന്ന് തീരുമാനിക്കുകയോ ചെയ്തിട്ടില്ല.

ബണ്ടിന്റെ ഷട്ടറുകൾ ഉയർത്താൻ വൈകുന്നതോടെ അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുകയോ ജലാശയങ്ങൾ മാലിന്യമുക്തമാകുകയോ ചെയ്യില്ല. മഴ ആരംഭിച്ചതിന് ശേഷം ഷട്ടർ തുറന്നാൽ ശക്തമായ വേലിയേറ്റം ഉണ്ടാകുകയോ ഉപ്പുവെള്ളം കയറുകയോയില്ല. ജലാശയങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന പോളയും പായലും ഉൾപ്പടെയുള്ള ജലാശയ സസ്യങ്ങൾ നശിക്കുകയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1975 ൽ ഉദ്ഘാടനം ചെയ്ത തണ്ണീർമുക്കം ബണ്ട് അഞ്ച് വർഷം മാത്രമെ യഥാസമയം അടക്കുകയും തുറക്കുകയും ചെയ്തിട്ടുള്ളു. കുട്ടനാടിന്റെ നാശത്തിന് തണ്ണീർമുക്കം ബണ്ടാണ് കാരണമെന്ന് പരിസ്ഥിതി വിദഗ്ദർ അഭിപ്രായപ്പെടുന്നത് ഇതുകൊണ്ടാണ്. കാർഷിക കലണ്ടർ അനുസരിച്ച് പുഞ്ച കൃഷിയിറക്കാത്തതാണ് ബണ്ട് യഥാസമയം തുറക്കാൻ കഴിയാത്തതിന്റെ മുഖ്യ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.