Spread the love

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ ചൂട് ഉയരുന്നതിനിടെ ബിഡിജെഎസ് ഇന്ന് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. മുന്നണി തലത്തിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിലാണ് പട്ടിക പുറത്തിറക്കുന്നത്.

video
play-sharp-fill

27 മണ്ഡലങ്ങളിൽ ഇത്തവണ ബിഡിജെഎസ് മത്സരിച്ചേക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 23 സീറ്റുകളിലായിരുന്നു പാർട്ടി ജനവിധി തേടിയത്. കോട്ടയം, ഉടുമ്പുംചോല എന്നിവ ഉൾപ്പെടെ നാല് മണ്ഡലങ്ങൾ കൂടി ഇത്തവണ പാർട്ടിക്ക് ലഭിക്കുമെന്നാണ് സൂചന. സീറ്റുകളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉച്ചയോടെ ഉണ്ടാകും.

ഇതിന് പിന്നാലെ വൈകിട്ട് നാല് മണിയോടെ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നീക്കം. അരൂരിൽ അഡ്വ. പി.എസ്. ജോതിസ്, കുട്ടനാട്ടിൽ സന്തോഷ് ശാന്തി, കായംകുളത്ത് സുനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ എന്നിവരുടെ പേരുകളാണ് പ്രധാനമായി പരിഗണനയിൽ. ചേർത്തലയിൽ വനിത സ്ഥാനാർഥിയെ ഇറക്കുന്നതും പാർട്ടി ആലോചിക്കുന്നതായി സൂചനകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group