
കോട്ടയം; തണ്ണീർമുക്കംബണ്ട് കാത്തിരിപ്പിനൊടുവില്‍ 20ന് തുറക്കും.
വേന്പാട്ടുകായലില് ഉള്‍പ്പെടെ ജലമലിനീകരണം രൂക്ഷമായതും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും കണക്കിലെടുത്താണ് ബണ്ട് തുറക്കാൻ തീരുമാനമായത്. ആലപ്പുഴ -കോട്ടയം ജില്ലാ കളക്ടർമാരും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും ഓണ്‍ലൈൻ യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
കൊയ്ത്ത് പൂർത്തിയാകാൻ വൈകിയതാണ് ഈവർഷം ബണ്ട് തുറക്കല്‍ 20 വരെ നീളാൻ കാരണം.
കൊയ്ത്ത് പൂർത്തിയാകും മുമ്ബ് ബണ്ട് തുറന്നാല്‍ ഉപ്പുവെള്ളം കയറി നെല്‍കൃഷി നശിക്കും. കർഷകർ ഉള്‍പ്പെടെ എതിർപ്പ് അറിയിച്ചിരുന്നു.
കായലില്‍ ഒഴുക്ക് വർദ്ധിക്കും
90 ഷട്ടറുകളും രണ്ട് റഗുലേറ്ററുകളുമാണ് ബണ്ടിലുള്ളത്. ഷട്ടറുകള്‍ പൂർണമായും തുറക്കുന്നതോടെ വേമ്ബനാട്ടുകായലില്‍ ഒഴുക്ക് വർദ്ധിക്കും. കടലില്‍ നിന്നുള്ള ഉപ്പുവെള്ളം കായലില്‍ എത്തുന്നതോടെ പോളയും പായലും ചീഞ്ഞഴുകും. ഇതോടെ ജലഗതാഗതവും സാധാരണ നിലയിലാകും. ഷട്ടർ തുറക്കുന്നതോടെ ബണ്ടിനപ്പുറം കൊച്ചി കായല്‍ ഭാഗത്ത് നിന്നഉള്ള മത്സ്യങ്ങള്‍ വേമ്ബനാട്ടുകായലില്‍ ആലപ്പുഴ, കുമരകം ഭാഗത്തേക്ക് ഒഴുകിയെത്തുന്നതോടെ മത്സ്യ സമ്ബത്തിലും വർദ്ധനവുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനി മത്സ്യചാകര
ഉപ്പുവെള്ളത്തില്‍ വളർന്ന ചെമ്മീൻ, കൊഞ്ച് തുടങ്ങിയവ ഇനി സുലഭമായി ലഭിക്കും. പായലും പോളയും മാറി വെള്ളത്തില്‍ ഓക്സിജന്റെ അളവ് വർദ്ധിക്കുന്നതോടെ കരിമീൻ,മുരശ്, കായല്‍വാള,കായല്‍ കാളാഞ്ചി,വരാല്,പള്ളത്തി,നങ്ക്,വരാല്,കൂരി,പൂമീൻ തുടങ്ങിയവയുടെ ലഭ്യത കൂടും. കക്ക സംഭരണത്തിലും വർദ്ധനവുണ്ടാകും.
ഉപ്പുവെള്ളം ഒഴുകിയെത്തുന്നത് തോടുകളിലെ ജലം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമൊരുക്കും
ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടുതലായതിനാല്‍ പമ്ബിംഗ് തടസപ്പെടുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കും.
ഉപ്പുവെള്ളം തടയാൻ മീനച്ചിലാറ്രിലും മറ്റും താത്ക്കാലിക ബണ്ട് നിർമ്മിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കും.
മുൻ വർഷങ്ങളിൽ
മീനച്ചിലാറ്റിൽ താഴത്തങ്ങാടി പാലത്തിന് സമീപം താൽക്കാലിക ബണ്ട് നിർമിച്ച് ഉപ്പുവെള്ളം തടയുമായിരുന്നു. അതുപോലെ ഉപ്പൂട്ടി ഭാഗത്തും താൽക്കാലിക ബണ്ട് നിർമിച്ച് കൊടുരാറ്റിൽ നിന്നുള്ള ഉപ്പുവെള്ളം തടയുമായിരുന്നു. ഈ വർഷം താൽക്കാലിക ബണ്ട് നിർമാണം ഇതു വരെ ആരംഭിച്ചിട്ടില്ല. ഇത് കുടിവെള്ള ശ്രോതസിൽ ഉപ്പുവെള്ളം കയറാനിട യാക്കും. വെള്ളം കുടി മുട്ടിക്കുമോ എന്നാണ് സംശയം.



