play-sharp-fill
കായല്‍ മലിനമാക്കിയാല്‍ മുകളിലൊരാള്‍ കാണും..!  കക്കൂസ് മാലിന്യം തള്ളുന്നവരെ കുടുക്കാൻ   തണ്ണീര്‍മുക്കം ബണ്ടില്‍ ക്യാമറകള്‍ സ്ഥാപിച്ചു

കായല്‍ മലിനമാക്കിയാല്‍ മുകളിലൊരാള്‍ കാണും..! കക്കൂസ് മാലിന്യം തള്ളുന്നവരെ കുടുക്കാൻ തണ്ണീര്‍മുക്കം ബണ്ടില്‍ ക്യാമറകള്‍ സ്ഥാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : ടാങ്കര്‍ലോറിയില്‍ കൊണ്ടു വരുന്ന കക്കൂസ് മാലിന്യം വേമ്പനാട്ടുകായലില്‍ തള്ളുന്നവരെ കുടുക്കാൻ തണ്ണീര്‍മുക്കം ബണ്ട് റോഡില്‍ ക്യാമറകളായി.
ജലസേചന വകുപ്പ് 26 ലക്ഷം രൂപ ചെലവഴിച്ച്‌ 11 ക്യാമറകളാണ് ബണ്ട് പാലത്തിലെ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലായി സ്ഥാപിച്ചത്.മൂന്നെണ്ണം 360 ഡിഗ്രിയില്‍ കറങ്ങുന്നതാണ്. ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്.

കായലിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നതിനെക്കുറിച്ച്‌ മാധ്യമങ്ങൾ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ബണ്ടിന്റെ കൈവരിയുടെ ഒരു ഭാഗം മാലിന്യം
തള്ളുന്നതിനായി എടുത്ത് മാറ്റിയിരുന്നു. ഇവിടം ഇരുമ്പ് പേറ്റ് ഉപയോഗിച്ച്‌ അടച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെയാണ് മാലിന്യം നിറച്ച ലോറികള്‍ ചേര്‍ത്തല ഭാഗത്ത് നിന്ന് എത്തിയിരുന്നത്. മാരാകായുധങ്ങളുമായി എത്തുന്ന സംഘത്തെ തടയാൻ നാട്ടുകാര്‍ക്കും ഭയമായിരുന്നു.

അതേസമയം പുതിയ പാലം വന്നതോടെ ദ്വീപായി മാറിയ മണ്‍ചിറഭാഗത്ത് കായല്‍ കാറ്റ് കൊള്ളാനും വിശ്രമിക്കാനും സഞ്ചാരികള്‍ തങ്ങാൻ തുടങ്ങിയതോടെ നിരവധി കച്ചവടക്കാര്‍ ഇവിടം കൈയേറിയിരിക്കുകയാണ്. ബണ്ടിന്റെ പദ്ധതി പ്രദേശത്തും അനുബന്ധ ലിങ്ക് ഐലന്റുകളിലും കച്ചവടം നിരോധിച്ചതായി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

കച്ചവടക്കാരില്‍ നിന്ന് ഭീഷണിയുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.