തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി ; ചലചിത്ര താരങ്ങളായ ഗൗതമിയും നമിതയും നേതൃനിരയിലേക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ : തമിഴ്‌നാട് ബി.ജെ.പിയിൽ വൻ അഴിച്ചുപണികൾ. സിനിമാതാരങ്ങളായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവർക്ക് മുന്തിയ പരിഗണന നൽകി തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി നടത്തി.

നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. ഗൗതമിയ്ക്കും നമിതയ്ക്കും പുറമെ ചലച്ചിത്ര താരങ്ങളായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി തീരുമാനമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയിൽ നിന്നും നേരത്തെ പുറത്താക്കിയ നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

നയൻതാരയെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്നാണ് രാധാരവിയെ ഡിഎംകെ പുറത്താക്കിയത്. മുൻഡിഎംകെ എംഎൽഎ വി പി ദുരൈസ്വാമിയാണ് ഉപാധ്യക്ഷൻ. 10 വൈസ് പ്രസിഡന്റുമാർ, 4 ജനറൽ സെക്രട്ടറിമാർ, 9 സെക്രട്ടറിമാർ തുടങ്ങീ സ്ഥാനങ്ങളിലാണ് പുതിയ നിയമനം.