പി.സി ജോർജ് വീണ്ടും യു.ഡി.എഫിലേയ്ക്ക്: മകൻ ഷോൺ ജോർജ് പൂഞ്ഞാറിൽ സ്ഥാനാർത്ഥി; കളമൊരുക്കുന്നത് രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ

പി.സി ജോർജ് വീണ്ടും യു.ഡി.എഫിലേയ്ക്ക്: മകൻ ഷോൺ ജോർജ് പൂഞ്ഞാറിൽ സ്ഥാനാർത്ഥി; കളമൊരുക്കുന്നത് രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സ്വതന്ത്രനായി മത്സരിച്ചു പൂഞ്ഞാറിൽ വിജയിച്ച് പി.സി ജോർജ് എം.എൽ.എ യു.ഡി.എഫിലേയ്‌ക്കെന്നു സൂചന. വീണ്ടും യു.ഡി.എഫിലേയ്ക്കു ജോർജ് മടങ്ങിയെത്തിയാൽ, പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായതായും പ്രചാരണം.

പി.ജെ ജോസഫിന്റെ കേരള കോൺഗ്രസുമായി ലയിച്ചു പി.സി. ജോർജിന് യു.ഡി.എഫിലേക്കു കടന്നു വരാമെന്ന ധാരണയാണ് കോൺഗ്രസ് ഐ വിഭാഗം നേതാക്കൾ ഇടപെട്ട് ഒരുക്കിയിരിക്കുന്നത്. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പുറത്തായപ്പോഴുണ്ടായ ക്ഷീണം മറികടക്കുന്നതിനായാണ് ജോർജിനെ കൂടെക്കൂട്ടാൻ യു.ഡി.എഫ് തന്ത്രം ഒരുക്കുന്നത്. മധ്യതിരുവതാംകൂറിൽ തിരിച്ചടിയുണ്ടായാൽ, ഇതിന്റെ നേട്ടം ജോസ് വിഭാഗം സ്വന്തമാക്കുന്നത് മറികടക്കുകയാണ് ഇപ്പോൾ ജോർജിനെ ഒപ്പം പിടിക്കുന്നതിന്റെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോർജിനെ കൂട്ടുപിടിച്ചാൽ പൂഞ്ഞാറും, പാലാ സീറ്റും തിരികെ പിടിക്കാമെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്. മുസ്ലിം ലീഗിനെ സമ്മർദ്ദത്തിന് വഴങ്ങി പൂഞ്ഞാർ സീറ്റിൽ നിന്നും ജോർജ് മാറി നില്ക്കും. പൂഞ്ഞാർ സീറ്റിൽ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് സ്ഥാനാർഥിയായേക്കും.

കേരള കോൺഗ്രസുകൾ തമ്മിലുള്ള തർക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജോസഫ് എതിരായാലും പിടിച്ചു നിൽക്കുന്നതിനു വേണ്ടിയാണ് പി.ജെ. ജോസഫ് ജോർജുമായുള്ള ലയനത്തിന് അണിയറയിൽ തന്ത്രങ്ങൾ ഒരുക്കുന്നത്. എന്നാൽ ജോസഫ് വിഭാഗത്തിൽ ഇതൊരു പൊട്ടിത്തെറിക്ക് കാരണമായേക്കാം. ജോർജിന് ഐക്യ കേരള കോൺഗ്രസിന്റെ വർക്കിംഗ് ചെയർമാന് സ്ഥാനത്ത് അവരോധിക്കണമെന്നാണ് രമേശ് ചെന്നിത്തല ജോസഫ് വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജോസഫ് വിഭാഗത്തിലുള്ള മാണി ഗ്രൂപ്പ് വിട്ടു വന്ന നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ ജോർജിന്റെ വിമർശനങ്ങൾ ഏറ്റു വാങ്ങിയവരാണ്. അതോടൊപ്പം ജോണി നെല്ലൂരും, ഫ്രാൻസിസ് ജോർജും ശക്തമായ വിയോജിപ്പ് രേഖപെടുത്തിയതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. പഴയ മാണി വിഭാഗം നേതാക്കൾ ജോയ് എബ്രഹാം, സി.എഫ്. തോമസ്, സജി മഞ്ഞകടമ്പൻ, തോമസ് ഉണ്ണിയാടൻ മുൻകാലങ്ങളിൽ ജോർജിനെ എതിർത്തിരുന്നവരാണ് എന്നുള്ളതും ജോസഫിന് തലവേദന സൃഷ്ടിക്കുന്നുമുണ്ട്.

കോൺഗ്രസിൽ ജോർജിന്റെ വരവോടെ ഐ ഗ്രൂപ്പിന് ശക്തമായ ആധിപത്യം ലഭിക്കും. ഉമ്മൻ ചാണ്ടിക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള നേതാവാണ് പി. സി. ജോർജ്. ഉമ്മൻ ചാണ്ടിയുടെ എതിർപ്പിനെ മറികടന്നു മാണി വിഭാഗത്തെ പുറത്താക്കിയ രമേശ് ശക്തമായ തീരുമാനങ്ങളുമായി മുൻപോട്ടു പോകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലിം ന്യുനപക്ഷത്തിനെതിരെ ജോർജ് മുൻകാലങ്ങളിൽ നടത്തിയത് ചില അഭിപ്രായങ്ങളിൽ ശക്തമായ എതിർപ്പ് നിൽനിൽക്കുന്നതിനാലാണ് സീറ്റ് മകന് വിട്ടു നൽകാൻ യു.ഡി.എഫ് ആവശ്യപ്പെട്ടത്.

എസ്.ഡി.പി.ഐ ക്കു ശക്തമായ സാന്നിധ്യമുള്ള പൂഞ്ഞാർ മണ്ഡലത്തിൽ ജോർജിനെ മത്സരിപ്പിച്ചാൽ വെൽഫെയർ പാർട്ടിയുമായി ലീഗ് ഇടപെട്ടു യു.ഡി.എഫ് നടത്തുന്ന നീക്കങ്ങളെ ബാധിച്ചേക്കുമെന്നതിനാലാണ് ഷോൺ ജോർജിന് നറുക്കു വീണത്. സിനിമ നടൻ ജഗതി ശ്രീകുമാറിന്റെ മരുമകനാണ് ഷോൺ. ജോർജിനെക്കാൾ ഷോൺ ജോർജിന് സ്വീകാര്യത ഉണ്ടെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.