video
play-sharp-fill
കോവിഡിൽ ഒറ്റപ്പെട്ട് കേരളം : കേരളത്തിൽ നിന്നും എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബംഗാളും തമിഴ്‌നാടും ; കോവിഡ് പ്രതിരോധത്തിൽ കേരളാ മോഡൽ പാളുന്നുവോ..?

കോവിഡിൽ ഒറ്റപ്പെട്ട് കേരളം : കേരളത്തിൽ നിന്നും എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബംഗാളും തമിഴ്‌നാടും ; കോവിഡ് പ്രതിരോധത്തിൽ കേരളാ മോഡൽ പാളുന്നുവോ..?

സ്വന്തം ലേഖകൻ

കൊച്ചി: തുടക്കത്തിൽ കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇപ്പോൾ കോവിഡ് കേസിന്റെ കാര്യത്തിൽ കേരളം ഒറ്റപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ മറ്റുസംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്.

തുടക്കത്തിൽ കർണ്ണാടകയും മഹാരാഷ്ട്രയുമായിരുന്നു കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവർക്ക് പിന്നാലെ ബംഗാളും തമിഴ്‌നാടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ നിന്നുള്ളവർക്ക് പി സിആർ ടെസ്റ്റ്, ഹോം ക്വാറന്റൈൻ തുടങ്ങി കടുത്ത നിയന്ത്രണങ്ങളാണ് മറ്റുസംസ്ഥാനങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പിന്നാലെയാണ് പശ്ചിമംബംഗാൾ കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നത്.കർണാടകയ്ക്ക് പിന്നാലെ അതിർത്തിയിൽ തമിഴ്‌നാടും പരിശോധന കർശനമാക്കി.

കഴിഞ്ഞ ദിവസം മുതൽ കർണാടക അതിർത്തിയിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കേരള- കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിർത്തി ചെക്ക്‌പോസ്റ്റുകൾ അടച്ചു. ഒപ്പം ബാക്കിയുള്ള അഞ്ച് ചെക്ക്‌പോസ്റ്റുകളിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രം കടത്തിവിടാനുമാണ് തീരുമാനം.