
സ്വന്തം ലേഖിക
കോഴിക്കോട്: താമരശ്ശേരി ഐഎച്ച്‌ആര്‍ഡി കോളേജില്‍ സംഘര്‍ഷം.
സീനിയേസ് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ ജൂനിയര്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ റാഗിംങ്ങില്‍ പങ്കെടുത്ത പതിനഞ്ച് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ റാഗിംങിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് നടപടി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പൊലീസില്‍ പരാതി നല്‍കിയത്.
റാഗിങ്ങിന് ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കോളേജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ട സംഘര്‍ഷമുണ്ടായത്.
പുറത്ത് നിന്നുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. കാമ്പസില്‍ വെച്ചും പിന്നീട് കോളേജിന് സമീപം റോഡില്‍ വെച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി.
രാത്രിയില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിലും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് രംഗം ശാന്തമാക്കിയത്.