video
play-sharp-fill

സ്വത്ത് രജിസ്റ്റർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ചു ; മകളും മരുമകനും വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന് ഉത്തരവ്

സ്വത്ത് രജിസ്റ്റർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ചു ; മകളും മരുമകനും വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന് ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

തളിപ്പറമ്പ് : സ്വത്ത് റജിസ്റ്റർ ചെയ്തു നൽകണമെന്നാവശ്യപ്പെട്ട് വയോധികരായ മാതാപിതാക്കളെ പീഡിപ്പിച്ച മകളും മരുമകനും ഒരു മാസത്തിനുള്ളിൽ വീട്ടിൽ നിന്നു മാറിത്താമസിക്കണമെന്ന് മെയ്ന്റനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

തൃച്ചംബരം സ്വദേശിയുടെ പരാതിയിലാണു മകൾക്കും അവരുടെ ഭർത്താവിനും എതിരെ ഉത്തരവ്. ഉത്തരവ് നടപ്പാക്കാൻ തളിപ്പറമ്ബ് പൊലീസിനോട് സബ് കലക്ടർ എസ്.ഇലക്യ നിർദേശിച്ചു.തങ്ങളുടെ പേരിലുള്ള വസ്തു റജിസ്റ്റർ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു മക്കൾ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള മെയ്ന്റനൻസ് ട്രൈബ്യൂണലിൽ പരാതി നൽകിയത്. വർഷങ്ങളായി ഈ പരാതിയുമായി ഇവർ പൊലീസ് സ്റ്റേഷനും കോടതികളും സർക്കാർ ഓഫിസുകളും കയറിയിറങ്ങുന്ന അവസ്ഥയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group