
സ്ത്രീകളെ ഭാര്യമാരായി വാടകയ്ക്കെടുക്കാം. പാചകം, ഒരുമിച്ച് പുറത്തുപോകല്‍, താമസം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രതിഫലം പണമായി നല്‍കുന്നു. കേൾക്കാൻ നല്ല രസമുണ്ടല്ലേ സത്യമാണ്.
എവിടെയെന്ന് അറിയണ്ടേ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ തായ്‌ലൻഡ്.
അടുത്തിടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തിലൂടെ തായ്‌ലൻഡിലെ ഒരു പ്രത്യേക സാമൂഹിക പ്രവണത ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘വാടകയ്ക്ക് ഭാര്യമാരെ’ ലഭിക്കുന്ന ഒരു രീതിയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ഇത് ‘വൈഫ് ഓണ്‍ ഹയർ’ അല്ലെങ്കില്‍ ‘ബ്ലാക്ക് പേള്‍’ എന്നും അറിയപ്പെടുന്നു.
ഈ രീതി അനുസരിച്ച്, വിനോദസഞ്ചാരികള്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് സ്ത്രീകളെ ഭാര്യമാരായി വാടകയ്ക്കെടുക്കാം. പാചകം, ഒരുമിച്ച് പുറത്തുപോകല്‍, താമസം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രതിഫലം പണമായി നല്‍കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ബന്ധം ഒരു കരാറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇതിന് നിയമപരമായ വിവാഹത്തിന്റെ സാധുതയില്ല. എന്നാല്‍, ഈ ബന്ധത്തിനിടയില്‍ വിനോദസഞ്ചാരിക്ക് സ്ത്രീയോട് ഇഷ്ടം തോന്നിയാല്‍, അവളെ വിവാഹം കഴിക്കാനുള്ള സാധ്യതയുമുണ്ട്. തായ്‌ലൻഡിലെ പട്ടായയിലാണ് ഈ പ്രവണത വ്യാപകമായി കാണപ്പെടുന്നത്.
ലാവെർട്ട് എ. ഇമ്മാനുവല്‍ എഴുതിയ ‘തായ് ടാബൂ – ദി റൈസ് ഓഫ് വൈഫ് റെന്റല്‍ ഇൻ മോഡേണ്‍ സൊസൈറ്റി’ എന്ന പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദാരിദ്ര്യം കാരണം സ്വന്തം കുടുംബത്തെ പോറ്റാൻ വേണ്ടിയാണ് പല സ്ത്രീകളും ഈ വഴി തിരഞ്ഞെടുക്കുന്നതെന്ന് പുസ്തകം പറയുന്നു. ബാറുകളിലും നൈറ്റ്ക്ലബുകളിലും ജോലി ചെയ്യുന്ന ഇവർ അവിടെവെച്ചാണ് വിദേശ വിനോദസഞ്ചാരികളുമായി പരിചയപ്പെടുന്നത്.
വാടക ഭാര്യയുടെ ഫീസ് സ്ത്രീയുടെ പ്രായം, സൗന്ദര്യം, വിദ്യാഭ്യാസം, കരാറിന്റെ കാലാവധി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുറച്ച് ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ ഈ ബന്ധം തുടരാം. റിപ്പോർട്ടുകള്‍ അനുസരിച്ച്, പ്രതിഫലം 1600 ഡോളർ (ഏകദേശം 1.3 ലക്ഷം രൂപ) മുതല്‍ 1,16,000 ഡോളർ (ഏകദേശം 96 ലക്ഷം രൂപ) വരെയാകാം.
തായ്‌ലൻഡില്‍ ഈ രീതിക്ക് നിയമപരമായ നിയന്ത്രണങ്ങളില്ലാത്തതിനാല്‍, ഇത് പൂർണ്ണമായും ഒരു സ്വകാര്യ കരാറാണ്. ജപ്പാനിലും കൊറിയയിലും ഇതിനകം പ്രചാരത്തിലുള്ള ‘ഗേള്‍ഫ്രണ്ട് ഫോർ ഹയർ’ സേവനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തായ്‌ലൻഡും ഇത് ടൂറിസം വ്യവസായത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഈ പ്രവണത അതിവേഗം വളരുന്നുവെന്ന് തായ് സർക്കാർ സമ്മതിക്കുന്നു. ഇതില്‍ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി ഒരു പുതിയ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.