
മഞ്ചസ്റ്റർ: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്നിങ്സ് തോല്‍വി ഒഴിവാക്കി ഇന്ത്യ.
അഞ്ചാം ദിനം ചായയോടെ ഇന്ത്യ രണ്ടാമിന്നിങ്സില്‍ ചെറിയ ലീഡ് നേടി.
ഇന്നിങ്സ് തോല്‍വിയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും കെ. എല്‍. രാഹുലിനൊപ്പം ഗില്‍ നേടിയ ഇരട്ട സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ചെറുത്തുനില്‍പ്പുമാണ്.
നാലാം ദിനം ഉജ്വലമായി പ്രതിരോധിച്ച ക്യാപ്റ്റൻ ഗുഭ്മാൻ ഗില്ലിനെയും കെ.എല്‍. രാഹുലിനെയും അഞ്ചാം ദിനം ഉച്ചയ്ക്ക് മുൻപ് തന്നെ മടക്കി ഇംഗ്ലണ്ട് കളിയില്‍ മേല്‍ക്കൈ നേടിയെങ്കിലും ഇന്ത്യ പിന്നീട് ജഡേജയിലൂടെയും സുന്ദറിലൂടെയും ചെറുത്തിനില്‍ക്കുകയായിരുന്നു. ഇരുവരും അർധ സെഞ്ചുറി പിന്നിട്ടാണ് ഇന്ത്യയ്ക്ക് ലീഡ് നേടിത്തന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാമിന്നിങ്സില്‍ രണ്ടിന് 174 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രാഹുലിനെയും ഗില്ലിനെയും നഷ്ടപ്പെട്ടു. സെഞ്ചുറി നേടിയ ഉടനെ ക്യാപ്റ്റൻ ഗില്‍ മടങ്ങുമ്ബോള്‍ നാലിന് 222 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 230 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത രാഹുലാണ് ആദ്യം മടങ്ങിയത്. ബെൻ സ്റ്റോക്സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരന്നു.
238 പന്തില്‍ നിന്ന് 103 റണ്‍സെടുത്ത ഗില്‍ പ്രതീക്ഷ നല്‍കിയെങ്കിലും ആർച്ചറുടെ പന്തില്‍ സ്മിത്ത് കൈയിലൊതുക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ നാലിന് 223 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദർശകർ. വാഷിങ്ടണ്‍ സുന്ദർ 117 പന്തില്‍ നിന്നാണ് അർധശതകം തികച്ചത്. ജഡേജ 86 പന്തില്‍ നിന്നും. ചായക്ക് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു.