പുൽവാമ ഭീകരാക്രമണത്തിൽ പങ്കുവഹിച്ച ജെയ്ഷെ ഇ മുഹമ്മദ് ഭീകരൻ ഉൾപ്പെടെ മൂന്നു പേരെ സുരക്ഷാ സേന വധിച്ചു
സ്വന്തം ലേഖകൻ
ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിൽ പുൽവാമ ഭീകരാക്രമണത്തിൽ പങ്കുവഹിച്ച ജെയ്ഷെ ഇ മുഹമ്മദ് ഭീകരൻ ഉൾപ്പെടെ മൂന്നു പേരെ സുരക്ഷാ സേന വധിച്ചു. ജെയ്ഷെ ഇ മുഹമ്മദിന്റെ സ്വയംപ്രഖ്യാപിത കശ്മീർ മേധാവി ഖാരി യാസിർ ഉൾപ്പെടെ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.
റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി സൈന്യം പറഞ്ഞു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രഹസ്യവിവരത്തെത്തുടർന്ന് രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസിലെ പ്രത്യേക വിഭാഗവും സിആർപിഎഫും ത്രാലിനു സമീപം ഹാരിപാരിഗാമിൽ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രദേശം വളഞ്ഞ സുരക്ഷാസേനാംഗങ്ങൾ വീടുകളിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0