play-sharp-fill
ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയിൽ യോജിച്ച് സർക്കാർ; സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച് ജസ്റ്റിസ് അമിത് റാവൽ കേസ് തീർപ്പാക്കി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയിൽ യോജിച്ച് സർക്കാർ; സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച് ജസ്റ്റിസ് അമിത് റാവൽ കേസ് തീർപ്പാക്കി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയിൽ യോജിച്ച് സർക്കാർ. വാർഡ് വിഭജനത്തിനു സെൻസസ് തടസ്സമാണെന്നു പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചിരുന്ന സർക്കാർ ഇപ്പോൾ കോടതിയിൽ അദ്ദേഹത്തിന്റെ നിലപാടിനോടു യോജിച്ചു.


സെൻസസ് നടക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുകളുടെയും വിഭജനം നടത്താനാവില്ലെന്നു സർക്കാർ ഏതാനും ദിവസം മുൻപ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്ത് വിഭജിക്കുന്ന കേസിലാണിത്. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച് ജസ്റ്റിസ് അമിത് റാവൽ കേസ് തീർപ്പാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനസംഖ്യ 45,000 നു മുകളിലുള്ള പഞ്ചായത്തുകളെ വിഭജിക്കണമെന്നാണു നിയമം. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ജനസംഖ്യ 2005ൽ തന്നെ 60000 കടന്നു. പഞ്ചായത്ത് വിഭജനത്തിന് അപ്പോൾ കേസ് ഫയൽ ചെയ്‌തെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതിനാൽ സാധ്യമല്ലെന്നു സർക്കാർ വാദിച്ചു. 2020 ലെ തിരഞ്ഞെടുപ്പിനു മുൻപു വിഭജിക്കണമെന്നാണ് ഹൈക്കോടതി വിധിച്ചത്.

വാർഡ് വിഭജന ഓർഡിനൻസ് ജനുവരി ഒന്നിനാണ് ഗവർണർക്ക് സർക്കാർ അയച്ചത്. ഓർഡിനൻസിനെ എതിർത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തയക്കുകയും 2021ൽ സെൻസസ് നടക്കുന്നതിനാൽ 2019 ഡിസംബർ 31നു ശേഷം പ്രാദേശിക ഘടകങ്ങളുടെ വിഭജനം പാടില്ലെന്ന കേന്ദ്ര നിർദേശo ചെന്നിത്തല ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

സർക്കാരിനോടു വിശദീകരണം ചോദിച്ച ഗവർണർ, മറുപടിയിൽ തൃപ്തനാകാത്തതിനാൽ ഓർഡിനൻസിൽ ഒപ്പുവച്ചില്ല. നേരിട്ടു കണ്ട മന്ത്രി എ.സി.മൊയ്തീനോടും ഒപ്പുവയ്ക്കാനാവില്ലെന്നു ഗവർണർ വിശദീകരിച്ചു. ഇക്കാര്യത്തിൽ ഗവർണറെ നിശിതമായി വിമർശിച്ച സർക്കാർ, വാർഡ് വിഭജന ബിൽ സഭയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.