
ആലപ്പുഴ: തേങ്ങയ്ക്ക് പിന്നാലെ സംസ്ഥാനത്ത് കരിക്കിന്റെ വിലയും കുതിക്കുന്നു.
കൊടുംവരള്‍ച്ചയായിരുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍പ്പോലും 50 രൂപയായിരുന്ന കരിക്കിന് ഇപ്പോള്‍ 65-70 രൂപയാണ് വില.
തേങ്ങയ്ക്ക് ഉയർന്ന വില ലഭിക്കാൻ തുടങ്ങിയതോടെ ഗൗളീഗാത്രവും കപ്പത്തെങ്ങുമൊഴികെയുള്ളവയില്‍ നിന്നുള്ള കരിക്ക് വില്‍പ്പന കർഷകർ നിറുത്തി. നാട്ടിൻപുറത്തെ വിപണികളില്‍ ഈ ആഴ്ച തുടക്കത്തില്‍ കരിക്ക് ഒന്നിന് 55രൂപയായിരുന്നു.
ഒരു കരിക്കിന് പരമാവധി 35 രൂപയാണ് മുൻപ് കർഷകർക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ക്ഷാമം നേരിട്ടതോടെ ഇപ്പോള്‍ 45 രൂപ നിരക്കില്‍ കരിക്ക് വാങ്ങാനാളുണ്ട്.
നാളികേരത്തിന്റെ വിലയ്ക്ക് ആനുപാതികമായി വെളിച്ചെണ്ണ ഉള്‍പ്പെടെ ഉത്പന്നങ്ങളുടെ വിലയും കുതിച്ചുയർന്നു. തമിഴ്നാട്ടിലെ തേനി, കമ്പം, ഉത്തമപാളയം, ആണ്ടിപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ മുൻകാലങ്ങളില്‍ 25 രൂപയില്‍ താഴെയുണ്ടായിരുന്ന കരിക്കിന്റെ വില ഇപ്പോള്‍ അൻപതിന് മുകളിലെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നിന്നാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലേക്ക് കരിക്ക് എത്തുന്നത്. വെള്ളയ്ക്ക വന്ന് അഞ്ചുമാസമായാല്‍ കരിക്കാകും. എന്നാല്‍, തേങ്ങ പൂർണവളർച്ചയെത്താൻ പതിനൊന്നു മാസമെങ്കിലും വേണം. ഈ സമയത്തിനുള്ളില്‍ രണ്ടുതവണ വിളവെടുക്കാനാകുമെന്നതാണ് കർഷകരെ കരിക്ക് കച്ചവടത്തിന് പ്രേരിപ്പിക്കുന്നത്.