കർക്കടകവാവ് ബലിതർപ്പണത്തിന് തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലേക്ക് എത്തിയത് ആയിരങ്ങൾ

Spread the love

കോട്ടയം: പിതൃ ബലിതർപ്പണത്തിനും ദർശനത്തിനുമായി തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ എത്തിയത് ആയിരങ്ങൾ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കോട്ടയം ഗ്രൂപ്പിൽ പെടുന്ന പ്രസിദ്ധമായ തോട്ടക്കാട് ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ എല്ലാവർഷവും കർക്കിടകവാവ് ബലി ദർപ്പണ ചടങ്ങുകൾക്കായിട്ട് അനേകം ഭക്തജനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശകസമിതിയും നേതൃത്വം നൽകി. പുലർച്ചെ അഞ്ചു മുതൽ ക്ഷേത്ര നടയടക്കുന്ന 12.30 വരെയും ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെട്ടു.

ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ പാമ്പാടി സുനിൽ ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിൽ തിലഹോമവും നടന്നു. കൂട്ടനമസ്കാരം,പിതൃപൂജ, തില ഹോമം എന്നീ വഴിപാടുകൾക്കായും ബലിതർപ്പണത്തിനുമാണ് വാവ് ദിനത്തിൽ ഭക്തർ തോട്ടയ്ക്കാട്ടേക്ക് എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ ബലിതർപ്പണ ചടങ്ങുകൾക്ക് ഏറ്റവും അധികം ആളുകൾ എത്തുന്ന ക്ഷേത്രം കൂടിയാണ് തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം. മഴ അവഗണിച്ചും പുലർച്ചെ 05:00 മണിക്ക് ആരംഭിച്ച ക്ഷേത്രദർശനം 12.00 മണി വരെ നീണ്ടു.ബലിതർപ്പണത്തിനായി പുലർച്ചെ 5 മണിക്ക് തന്നെ ക്ഷേത്ര പരിസരം ഭക്തരാൽ നിറഞ്ഞിരുന്നു. ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ദേവസ്വം ബോർഡും ഉപദേശക സമിതിയും ഒരുക്കിയിരുന്നു.