തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ദേവി ക്ഷേത്രത്തിൽ വൻ മോഷണം; 50ലധികം ഓട്ടുവിളക്കുകളും തൂക്കുവിളക്കുകളും കലശ കുടങ്ങളും, പിത്തള പറയും ഉൾപ്പെടെ അഞ്ച് ലക്ഷത്തിലധികം മൂല്യംവരുന്ന വസ്തുക്കൾ കവർന്നു, ശ്രീകോവിലും ഓഫിസ് മുറിയും കുത്തിത്തുറന്നു

Spread the love

തിരുവല്ല: തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ദേവി ക്ഷേത്രത്തിൽ വൻ മോഷണം. ശ്രീകോവിലും ഓഫിസ് മുറിയും അടക്കം കുത്തിത്തുറന്ന മോഷ്ടാക്കൾ 50ലധികം ഓട്ടുവിളക്കുകളും തൂക്കുവിളക്കുകളും കലശ കുടങ്ങളും, പിത്തള പറയും ഉൾപ്പെടെ അഞ്ച് ലക്ഷത്തിലധികം രൂപ മൂല്യംവരുന്ന വസ്തുക്കളും കവർന്നു.

video
play-sharp-fill

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവല്ല പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തും. ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്.

50 കിലോയോളം തൂക്കം വരുന്ന ഓട്ടുവിളക്കുകൾ അടക്കം ക്ഷേത്രത്തിൽ നിന്നും കടത്തിയതിന്‍റെ പശ്ചാത്തലത്തിൽ ഒന്നിലധികം പേരടങ്ങിയ സംഘമാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്‍റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധനസാമഗ്രികൾ കൊണ്ടുപോകുവാൻ പെട്ടി ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായും പോലീസ് കരുതുന്നു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് തിരുവല്ല സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ പറഞ്ഞു.