play-sharp-fill
ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചിട്ടും തുണച്ചില്ല; അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തിൽ തിരുവാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ ; അമ്പലപ്പുഴ സ്വദേശിയായ യുവാവാണ് പിടിയിലായത്; മോഷ്ടിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു

ക്ഷേത്രത്തിൽ തൊഴുതു പ്രാർത്ഥിച്ചിട്ടും തുണച്ചില്ല; അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തിൽ തിരുവാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ ; അമ്പലപ്പുഴ സ്വദേശിയായ യുവാവാണ് പിടിയിലായത്; മോഷ്ടിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു

ആലപ്പുഴ: തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയിൽ. അമ്പലപ്പുഴ സ്വദേശി
രാജേഷ് ആണ് പിടിയിലായത്. മാവേലിക്കരയിൽ നിന്നാണ് പ്രതി പിടിയിലായത്.

അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്. കിരീടം, നെക്ലേസ്, കുണ്ഡലം തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വെള്ളിരൂപങ്ങളുമാണ് മോഷണം പോയതെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും ഉള്‍പ്പടെ സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.


മോഷ്ടിച്ച വസ്തുക്കള്‍ മുല്ലക്കലെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതാദ്യമായാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. മുഖംമൂടി ധരിച്ച് ക്ഷേത്രത്തിലെത്തുകയും, തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം കവര്‍ച്ച നടത്തുകയുമായിരുന്നു. ഇയാള്‍ ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.