
അഞ്ചൽ: യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വടമൺ ക്ഷേത്രത്തിലെ മുൻ പൂജാരി ആലപ്പുഴ നൂറനാട് പടനിലം സ്വദേശി അമ്പിളി രാജേഷ് (കണ്ണൻ -35), പത്തനംതിട്ട പള്ളിക്കൽ മുറി സ്വദേശി സുമേഷ് (31) എന്നിവരെയാണ് അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവർ ഉപയോഗിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ സുമേഷ് കാപ്പ കേസ് പ്രതിയാണ്. കേസിൽ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വടമൺ വഞ്ചിമുക്കിൽ നിന്ന വടമൺ സ്വദേശി സുജീഷിനെ (31) നാൽവർ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. അമ്പിളി രാജേഷിനെ ശാന്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ സുജീഷുമായി ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൻ്റെ പേരിലുള്ള വൈരാഗ്യമാണ് ആക്രമണകാരണമെന്ന് പോലീസ് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തതായും മറ്റു പ്രതികൾക്കായുളള അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.