
അതു പിന്നെ പീരങ്കീം തോക്കും വാങ്ങേണ്ടി വന്നപ്പോൾ… പബ്ജി കളിക്കാനായി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്നും 17 കാരൻ അപഹരിച്ചത് 16 ലക്ഷം രൂപ: നഷ്ടമായത് ചികിത്സക്കും വിദ്യാഭ്യാസത്തിനുമുള്ള പണമെന്ന് മാതാപിതാക്കൾ
സ്വന്തം ലേഖകൻ
ചണ്ഡിഗഡ്: പഞ്ചാബിൽ പബ്ജി ഗെയിം കളിക്കാൻ 17കാരൻ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം രൂപ പബ്ജി കളിക്കാനായി പതിനേഴുകാരന്‍ ഉപയോഗിച്ചത്. ആര്‍ട്ടിലറി, ടൂര്‍ണമെന്റുകള്‍ പാസാകല്‍, പീരങ്കികൾ അടക്കമുള്ള ഇന്‍ ആപ് ഐറ്റംസിനായാണ് ഇത്രയും തുക വിനിയോഗിച്ചത്.
ഒരു മാസത്തിനിടെയാണ് ഇത്രയും പണം പബ്ജി കളിക്കാനായി വിനിയോഗിച്ചത്. മൊബൈൽ ഫോണിൽ കുട്ടിയുടെ മാതാപിതാക്കളുടെ ബാങ്ക് വിവരങ്ങൾ സൂക്ഷിച്ചിരുന്നു. ഇവ ഉപയോഗിച്ചാണ് കുട്ടി അക്കൗണ്ടിൽ നിന്നും പണം വിനിയോഗിച്ചത്. പണം പിൻവലിച്ചപ്പോൾ ബാങ്കിൽ നിന്നും വന്ന സന്ദേശങ്ങൾ കുട്ടി ഡിലീറ്റ് ആക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കൗണ്ടിലെ മുഴുവൻ പണവുംനഷ്‌ടമായതോടെയാണ് മാതാപിതാക്കൾ വിവരമറിയുന്നത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ഥി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നത്. കുട്ടിയുടെ അമ്മയുടെ പിഎഫ് പണമടക്കമുള്ള തുകയായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്.
കുട്ടി ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നു. അമ്മയുടെ ഫോണിൽ നിന്നാണ് കുട്ടി ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പിതാവിൻ്റെ ചികിത്സയ്‌ക്കും കുട്ടിയുടെ പഠനത്തിനുമായും മാറ്റിവെച്ച തുകയാണ് മകൻ പബ്ജി കളിക്കാനായി നഷ്ടമാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.