
പൊന്നും പണവും വേണ്ട…! ഡോക്ടറുടെ വീട്ടില്‍ക്കയറിയിട്ടും കള്ളന് കണ്ണ് സിസിടിവി ക്യാമറയിൽ; അതിവിദഗ്ധമായ ‘ടെക്നിക്കല്‍’ മോഷണം ഇങ്ങനെ…..
കണ്ണൂർ: വീട്ടിലെ ഏഴ് സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച് കള്ളൻ.
തലശേരിയിലെ ശിശുരോഗ വിദഗ്ദൻ അബ്ദുള്‍ സലാമിന്റെ വീട്ടിലെ സിസിടിവി ക്യാമറകളാണ് കള്ളൻ അടിച്ചുമാറ്റിയത്.
കഴിഞ്ഞ ഏപ്രില്‍ 20 മുതല്‍ ദൃശ്യങ്ങള്‍ തെളിയാതെയായി.
എന്തെങ്കിലും സാങ്കേതിക പ്രശ്നമാവുമെന്ന് കരുതി കാര്യമാക്കിയില്ല. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ആ സത്യമറിയുന്നത് .കള്ളനെ പിടിക്കാൻ വച്ച സിസിടിവി കള്ളൻ കൊണ്ടുപോയെന്ന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറും മോഷണമായിരുന്നില്ല, ടെക്നിക്കല്‍ മോഷണമായിരുന്നു നടത്തിയത്. ആദ്യം ഡിവിആറിലേക്കുള്ള പവർ സപ്ലൈ ഷോർട്ട് സർക്യൂട്ടാക്കി. അങ്ങനെ ഡിവിആർ കേടാക്കി. പിന്നീട് ദൃശ്യങ്ങള്‍ തെളിയില്ലെന്നുറപ്പായതോടെ ക്യാമറുകളുമായി സ്ഥലം വിട്ടു.
തകരാറിലാണെന്ന് കരുതിയ സിസ്റ്റം നന്നാക്കിയെടുത്തപ്പോഴാണ് സംഭവം കണ്ടത്. സംഭവത്തില്‍ തലശേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സിസിടിവി മോഷ്ടിച്ച കള്ളൻ സമീപത്തെ മറ്റേതെങ്കിലും ക്യാമറകളില്‍ പതിഞ്ഞോയെന്നും പരിശോധിക്കുന്നുണ്ട്. തലശേരിയിലും മാഹിയിലുമായി കഴിഞ്ഞ കുറച്ചുമാസങ്ങളായി മോഷണ പരമ്പര തുടർക്കഥയാവുകയാണ്.