അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കി; ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടു മൂന്നു ദിവസം

Spread the love

തൃശൂർ: അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കി. ചെറുതുരുത്തി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്തോൾ (40) ആണ് മരിച്ചത്. ചാലക്കുടിയിൽ വെച്ചാണ് സംഭവം. അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേയ്ക്ക് ചാടുകയായിരുന്നു.

ട്രെയിനിൽ നിന്ന് ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ അറിയിച്ചത്. കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയിൽ ജോലിയിൽ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോൾ.