video
play-sharp-fill

Saturday, May 24, 2025
Homeflashഉത്തരവ് കത്തിച്ച അദ്ധ്യാപകരോട് പിണറായിയുടെ പ്രതികാരം: സ്വന്തം തട്ടകത്തിൽ അദ്ധ്യാപകർക്ക് റേഷൻ കടയിൽ ഡ്യൂട്ടി; ട്രോൾ...

ഉത്തരവ് കത്തിച്ച അദ്ധ്യാപകരോട് പിണറായിയുടെ പ്രതികാരം: സ്വന്തം തട്ടകത്തിൽ അദ്ധ്യാപകർക്ക് റേഷൻ കടയിൽ ഡ്യൂട്ടി; ട്രോൾ മഴയിൽ മുങ്ങി കേരളം; മിടുമിടുക്കനായി കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷ്…!

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആറു ദിവസത്തെ ശമ്പളം വിട്ടു നൽകാനുള്ള ഉത്തരവ് കത്തിച്ച അദ്ധ്യാപകർക്കു പിണറായിയുടെ പ്രതികാരം..! കൊറോണ ലോക്ക് ഡൗൺ കാലത്ത് വെറുതെ വീട്ടിലിരുന്ന അദ്ധ്യാപകർക്ക് സ്വന്തം തട്ടകമായ കണ്ണൂരിൽ തന്നെ റേഷൻ കട ഡ്യൂട്ടി വിധിച്ചിരിക്കുകയാണ് പിണറായി സർക്കാർ. ഇതിനു ചുക്കാൻ പിടിച്ചതാകട്ടെ മിടുമിടുക്കനായ കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷും..! അദ്ധ്യാപകരെ റേഷൻ കടകളിലേയ്ക്കു അയച്ചതിനെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

കൊറോണക്കാലത്ത് സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളം നൽകണമെന്നാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, ഈ ഉത്തരവിന്റെ കോപ്പി കത്തിച്ചായിരുന്നു പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം. ഇതേ തുടർന്നു സാമൂഹ്യ മാധ്യമങ്ങൾ വലിയ പ്രതിഷേധവും ട്രോൾ മഴയുമാണ് അദ്ധ്യാപകർക്ക് എതിരെ ഉയർത്തിയത്. അദ്ധ്യാപകരുടെ പ്രതിഷേധ രീതിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയ്ക്കു നിയോഗിക്കണമെന്ന നിർദേശവുമായി വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കണ്ണൂർ ജില്ലാ കളക്ടർ തന്നെ കർശന നടപടിയുമായി രംഗത്ത് എത്തിയത്. അദ്ധ്യാപകരെ റേഷൻ കടകലിൽ ഡ്യൂട്ടിയ്ക്കു നിയോഗിച്ചാണ് കണ്ണൂർ ജില്ലാ കളക്ടർ ടി.വി സുഭാഷ് രംഗത്ത് എത്തിയത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡി സ്‌കൂൾ അദ്ധ്യാപകരാണ് കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റേഷൻ കടകളിൽ ഡ്യൂട്ടിയ്ക്ക് എത്തേണ്ടത്. ജില്ലയിലെ ഹോട്ട് സ്‌പോട്ട് മേഖലകളായ കൂത്തുപറമ്പ്, പാനൂർ, പയ്യന്നൂർ നഗരസഭകളിലെയും 20 ഗ്രാമ പഞ്ചായത്തുകളിലെയും റേഷൻ കടകളിലേയ്ക്കാണ് അദ്ധ്യാപകരെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് ജില്ലാ കളക്ടർ അയച്ചു.

റേഷൻ കാർഡിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഡ്യൂട്ടിയ്ക്കായാണ് അദ്ധ്യാപകരെ ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വവും മേൽനോട്ടവുമാണ് അദ്ധ്യാപകർക്കെന്നും ഉത്തരവിൽ വ്യക്തമായി പറയുന്നു. അദ്ധ്യാപകരെ ജോലിയ്ക്കു നിയോഗിച്ചതിനെ ട്രോളി സാമൂഹ്യമാധ്യമങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. വലിയ ട്രോൾ മഴയാണ് സാമൂഹ്യ മാധ്യമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ട്രോളുകൾ മുഴുവൻ വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും കറങ്ങി നടക്കുകയുമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments