പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു;എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം; കൂടുതൽ വിവരങ്ങൾക്ക് 0481 2506153, 0481 2507763

Spread the love

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ദിവസവേതന വ്യവസ്ഥയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗങ്ങളിലും ആര്‍ക്കിടെക്ചര്‍, എം.സി.എ. വിഭാഗങ്ങളിലുമാണ് ഒഴിവുകളുള്ളത്.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ അനുബന്ധരേഖകളുമായി എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ വിഭാഗങ്ങളില്‍ അതാതു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജൂണ്‍ 16നും എം.സി.എ വിഭാഗത്തില്‍ ജൂണ്‍ 17നും നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക് www.rit.ac.in, ഫോണ്‍:
0481 2506153, 0481 2507763