play-sharp-fill
വാട്സ്ആപ്പിലൂടെ അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു ;  മ​റ്റു പേ​രു​ക​ളി​ല്‍ വ്യാ​ജ ഫോ​ണ്‍ ന​മ്പർ സം​ഘ​ടി​പ്പി​ച്ച്‌ സ​ന്ദേ​ശം അ​യ​ക്കു​ന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം

വാട്സ്ആപ്പിലൂടെ അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു ; മ​റ്റു പേ​രു​ക​ളി​ല്‍ വ്യാ​ജ ഫോ​ണ്‍ ന​മ്പർ സം​ഘ​ടി​പ്പി​ച്ച്‌ സ​ന്ദേ​ശം അ​യ​ക്കു​ന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം

സ്വന്തം ലേഖകൻ

ക​ണ്ണൂ​ര്‍: വാ​ട്സാപ്പിലൂടെ  അ​ധ്യാ​പി​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.അധ്യാപികയ്ക്ക് അശ്ലീല സന്ദേശമയച്ച ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെയാണ് ടൗ​ണ്‍ പൊലീ​സ് കേ​സെ​ടു​ത്തിരിക്കുന്നത്.


കഴിഞ്ഞ ദിവസമാണ് സം​ഭ​വം നടന്നത്. ​മേ​ലെ​ചൊ​വ്വ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യ്ക്കാ​ണ് വാട്സാപ്പിലൂടെ അശ്ലീല സ​ന്ദേ​ശം ല​ഭി​ച്ച​ത്.​തു​ട​ര്‍​ന്ന് അധ്യാപിക തെ​ളി​വ് സ​ഹി​തം അ​വ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ര​ണ്ടു ഫോ​ണ്‍ നമ്പറുകളിൽ നി​ന്നാ​ണ് അധ്യാപികയ്ക്ക് സ​ന്ദേ​ശം വ​ന്നിരിക്കുന്നത്. പരാതി ലഭിച്ചതിനെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫോ​ണ്‍ നമ്പറുകളിൽ നി​ന്നാ​ണ് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച​തെ​ന്ന് തിരിച്ചറിഞ്ഞു.

എ​ന്നാ​ല്‍ അ​ത് യ​ഥാ​ര്‍​ഥ പേ​രി​ൽ തന്നെയാണോ ന​മ്പര്‍ എ​ടു​ത്ത​തെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മു​ണ്ട്.കേസിൽ മറ്റ് പേ​രു​ക​ളി​ല്‍ വ്യാ​ജ ഫോ​ണ്‍ ന​മ്പര്‍ സം​ഘ​ടി​പ്പി​ച്ച്‌ അശ്ലീല സ​ന്ദേ​ശം അ​യ​ക്കു​ന്ന വി​രു​ത​ന്മാ​രെ കേ​ന്ദ്രീ​ക​രി​ച്ചും പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എന്നാൽ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച ര​ണ്ടു ഫോ​ണ്‍ ന​മ്പ​റിന്റെയും ഉടമയുടെ പേ​രി​ലാ​ണ് പൊലീസ് കേ​സെ​ടു​ത്ത​ത്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ശ​ക്ത​മാക്കുമെന്നാണ്‌ പൊലീസ് പറയുന്നത്.

Tags :