വിദ്യാർഥിനികളോട് മോശമായ പെരുമാറ്റം; അമ്പലപ്പുഴയിൽ അധ്യാപകൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തില്‍ ടിടിഐ അധ്യാപകന്‍ അറസ്റ്റിലായി. അമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകന്‍ ശ്രീജിത്താണ് പിടിയിലായത്.
അറസ്റ്റിലായ ശ്രീജിത്ത് ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ്. വിദ്യാർത്ഥിനികൾ നടന്ന സംഭവം ആദ്യം ടിടിഐ അധികൃതരെ അറിയിച്ചിരുന്നെങ്കിലും അധികൃതര്‍ പരാതി പൊലീസിന് കൈമാറാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു.
Third Eye News Live
0
Tags :