നാട്ടുകാരുടെ നികുതിപ്പണം ചവിട്ടിമെതിച്ച് മന്ത്രിക്കാറുകൾ ഓടുന്നു: കാസർകോടുള്ള ചന്ദ്രശേഖരനെക്കാൾ കാറോടിക്കാൻ ചിലവ് ആലപ്പുഴയിലെ സുധാകരന്; കാറിന്റെ പേരിലും സർക്കാരിന്റെ ധൂർത്ത്
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: നാട്ടുകാരുടെ നികുതിപ്പണം ചവിട്ടിമെതിച്ച് സംസ്ഥാനത്ത് മന്ത്രിമാരുടെ കാറുകൾ തലങ്ങും വിലങ്ങും പായുന്നു. കൂടുതൽ ദൂരം ഓടുന്നതും , റോഡുകളുടെ മോശം നിലവാരവുമാണ് ടയറുകളുടെ വിവാദമുണ്ടായപ്പോൾ മന്ത്രി മണിയുടെ വാദം. ഇടുക്കി ജില്ലയിലെ വളവും തിരിവും നിറഞ്ഞ റോഡുകളെയും മന്ത്രി മണി അന്ന് കുറ്റം പറഞ്ഞിരുന്നു. എന്നാൽ, വാഹനങ്ങളുടെ അറ്റകുറ്റപണിയുടെ കണക്കുകൾ തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിടുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത് ആലപ്പുഴയിൽ നിന്നടക്കം ഉള്ള മന്ത്രിമാരാണ്.
ഇടുക്കിയിലെ വിളവും തിരിവും നിറഞ്ഞ റോഡിലൂടെ മൂന്ന് വർഷം ഇന്നോവ ഓടിച്ചു പറന്നു നടന്ന മന്ത്രി എം.എം മണി ചിലവഴിച്ചത് 16,21607 രൂപയാണ്. സർക്കാർ 2017 ൽ വാങ്ങിയ പുതിയ ഇന്നോവയ്ക്ക് അതേ വർഷം തന്നെ മന്ത്രി മണി 4,07,382 രൂപയുടെ അറ്റകുറ്റപണി നടത്തി. ഇന്നോവ അടക്കമുള്ള വാഹനങ്ങൾക്ക് ആദ്യ വർഷം കാര്യമായ അറ്റകുറ്റ പണി ആവശ്യമില്ലന്നിരിക്കെയാണ് ലക്ഷങ്ങൾ വാരിക്കോരി മന്ത്രി മണി ചിലവാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ ജില്ലയിലെ മന്ത്രിമാരായ സുധാകരനും , പി.തിലോത്തമനുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത് സർക്കാരിൽ മികച്ച പ്രതിച്ഛായയുള്ള അഴിമതി രഹിതനായ മന്ത്രി ജി.സുധാകരൻ 11,37513 രൂപയാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ചിലവഴിച്ചത് എന്നാണ് കണക്കുകൾ. വാഹനം വാങ്ങിയ ആദ്യ വർഷം തന്നെ സുധാകരൻ അറ്റകുറ്റപണികൾക്കായി 2,68522 രൂപ ചിലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. സി പി ഐ മന്ത്രിയും ആലപ്പുഴക്കാരനുമായ പി.തിലോത്തമൻ 8,28666 രൂപയാണ് അറ്റകുറ്റപണി ഇനത്തിൽ മൂന്ന് വർഷം കൊണ്ട് ചില വഴിച്ചത്.
ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്ത് നിന്ന് ഏറെ ദൂരെയുള്ള കാസർകോട്ടെ മന്ത്രി ഇ.ചന്ദ്രശേഖരനും , കോഴിക്കോട് നിന്നുള്ള മന്ത്രി ടി.പി രാമകൃഷ്ണനുമാണ് പട്ടികയിൽ ഏറെ പിന്നിൽ നിൽക്കുന്നവർ. ആലപ്പുഴക്കാരായ മന്ത്രിമാരെയും ഇടുക്കിക്കാരായ മന്ത്രിമാരെയും അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ ദൂരം ഇവരുടെ വണ്ടിയാണ് ഓടേണ്ടത്. എന്നാൽ , ഇവർക്കാണ് ചിലവ് ഏറ്റവും കുറവ് എന്നതാണ് ഏറെ രസകരം.
പാലക്കാട് നിന്നുള്ള മന്ത്രി എ കെ ബാലന്റെ വാഹനത്തിന്റെ അറ്റകുറ്റപണിയുടെ ചിലവ് കഷ്ടിച്ച് അരലക്ഷം കടന്നിട്ടേ ഉള്ളു. 59750 രൂപ മാത്രമാണ് ഈ ഇനത്തിൽ ബാലൻ ചിലവാക്കിയിരിക്കുന്നത്. പുതിയ ഇന്നോവ റോഡിലിറങ്ങി ആദ്യ രണ്ട് വർഷം ഒരു രൂപ പോലും അറ്റകുറ്റപണിയുടെ ഇനത്തിൽ എഴുതി എടുക്കാതെയാണ് ബാലൻ മാതൃക ആയത്.
മന്ത്രി കാറുകളുടെ അറ്റകുറ്റപ്പണി കഴിഞ്ഞ മൂന്ന് വർഷത്തെ കണക്ക് ഇവിടെ വായിക്കാം –
https://thirdeyenewslive.com/minister-car-kerala/