video
play-sharp-fill

കരുത്തും ആഢംബരവും സുരക്ഷയും; തരംഗമാകാൻ ഹാരിയർ വരുന്നു

കരുത്തും ആഢംബരവും സുരക്ഷയും; തരംഗമാകാൻ ഹാരിയർ വരുന്നു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണി പിടിച്ചടക്കാൻ പ്രീമിയം എസ് യു വി ഹാരിയറിനെ ഇറക്കാനുള്ള തയ്യറെടുപ്പിൽ ടാറ്റ. ഹാരിയറിന്റെ ചിത്രങ്ങൾ വാഹന പ്രേമികളെ എറെ മോഹിപ്പിച്ചിരുന്നു. ഈപ്പോഴിതാ ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.


പുറത്തുനിന്നുള്ള കാഴ്ചയിൽ നിന്നുതന്നെ ക്ലാസു കരുത്തും ഒത്തു ചേർന്ന ഡിസൈൻ ശൈലി പ്രകടമാണ്. വാഹനത്തിന്റെ അകത്തളങ്ങളിൽ ആഢംബരം ആ ഡിസൈനിലേക്ക് ലയിപ്പിച്ച് ചേർക്കുന്നു എന്ന് പറയാം. സിൽവർ ഫിനിഷിഷോടുകൂടിയ ഡാഷ്‌ബോർഡും ഡോർ ഹാൻഡിലുകളും ഇന്റീരിയറിന്റെ പ്രീമിയം ലുക്കിന്റെ പ്രധാന ഘടകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


വലിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും അതിനോടനുബന്ധിച്ച് മികച്ച സംഗീതം ആസ്വദിക്കുന്നതിന് ജെ ബി എൽ സ്പീക്കറുകളും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ജഗ്വാർ ലാൻഡ്റോവർ ഉം പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിൽ ടാറ്റ പുതുതായി നിർമ്മിച്ച ഒമേഗാ പ്ലാറ്റ്‌ഫോമിലാണ് ഹാരിയർ ഒരുങ്ങുന്നത്. ഏതു തരം പ്രതലത്തിലൂടെയും അനായാസം സഞ്ചരിക്കാനാകുന്ന വിധത്തിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെ നിൽക്കും ടാറ്റ ഹാരിയർ. കരുത്തുറ്റ സ്റ്റീലും ക്രംപിൾ സോണും ഉപയോഗിച്ചാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഇത് ഏതു തരത്തിലുള്ള ആഘാതങ്ങളെയും ചെറുക്കാൻ ശേഷിയുള്ളതാണ്. ആഘാതങ്ങളുടെ തീവ്രത വാഹനത്തുനുള്ളിലേക്ക് കടക്കാതിരിക്കാനുള്ള പ്രത്യേക സുരക്ഷാ മാർഗങ്ങളും വാഹനത്തിൽ കമ്പനി ഒരുക്കുന്നുണ്ട്.

വഹനത്തിന്റെ 5 സീറ്റർ മോഡലാണ് അദ്യം വിപണിയിൽ എത്തുക. അടുത്ത വർഷം ആദ്യ പാദത്തിൽ തന്നെ ഇത് വിപണിയിലെത്തും ഇതിൽ തന്നെ സെവൻ സീറ്റർ വാഹനത്തെ 2020 തോടുകൂടി കമ്പനി വിപണിയിൽ പുറത്തിറക്കുമെങ്കിലും അതിന് മറ്റൊരു പേരവും നൽകുക. 2 ലിറ്റർ, ഫോർ സിലിണ്ടർ ക്രയോ ടെക് ഡീസൽ എഞ്ചിനാകും വാഹനത്തിന് കരുത്ത് പകരുക. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമായിരിക്കും.