ട്രെയിൻയാത്ര: നിലവിലെ രണ്ടുവരി റെയിൽപാതക്ക് സമാന്തരമായി മറ്റൊരുപാതകൂടി വേണം -പിണറായി വിജയൻ
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ നിലവിലെ രണ്ടുവരി റെയിൽവേ പാതക്ക് സമാന്തരമായി മറ്റൊരുപാതകൂടി തീർക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം തിരുനക്കര മൈതാനത്ത് സംസ്ഥാന സർക്കാറിെൻറ രണ്ടാംവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ റെയിൽവേ യാത്ര വലിയപ്രശ്നമാണ്. നിലവിലെ രണ്ട് പാതക്ക് സമാന്തരമായി ഒാേരാ ലൈനുകൾ തീർത്ത് വേഗതയിൽ ട്രെയിൻ ഒാടിക്കാനാകും. അതിവേഗപാതയല്ല, മറിച്ച് ആവശ്യത്തിന് വേഗമുള്ള പാതയാണ് ആവശ്യപ്പെടുക. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും അവിടെനിന്ന് കാസർഗോഡേക്കും രണ്ടുമണിക്കൂർ വീതം ഒാടിയെത്താവുന്ന വേഗം മതി. ഇതിനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കും. സംവരണം നടപ്പാക്കിപ്പോൾ മുഴുവൻ ആനുകൂല്യവും കിേട്ടണ്ട വിഭാഗത്തിന് കിട്ടിയോയെന്ന പരിശോധന ആവശ്യാണ്. ഇത് പട്ടികജാതി-വർഗ പിന്നോക്കവിഭാഗങ്ങൾക്ക് ഏറെ ഗുണകരമാകും. അത്തരം പരിശോധയിൽ കുറവ് കണ്ടെത്തിയാൽ അത് നികത്തുന്നതിന് സർക്കാർ നടപടിയെടുക്കും. തീരദേശത്തെ മത്സ്യതൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ 2000 കോടിയുടെ വികസനം നപ്പാക്കും. സർക്കാറിെൻറ കാലയളവിൽ ഭവനമില്ലാത്ത അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീടുനിർമിച്ചുനൽകുകയെന്നതാണ് പ്രധാനം. നിക്ഷേപകർക്ക് തെറ്റിദ്ധാരണയുണ്ടാക്കുന്ന ചിലകാര്യങ്ങളും പ്രശ്നമായിട്ടുണ്ട്. അതിൽ പ്രധാനം ജോലിയെടുക്കാതെ കൂലിവാങ്ങുന്ന നോക്കുകൂലിയും വിവിധ സംഘടനകൾ ജോലിക്കെടുക്കണമെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നതും അവസാനിപ്പിക്കാനായി. നേരത്തെ വ്യവസായം നടത്താൻ അപേക്ഷ കൊടുത്തുപോയാൽ കുടുങ്ങുന്ന സ്ഥിതിയായിരുന്നു. ഇത് അവസാനിപ്പിക്കാൻ ഏഴ് നിയമങ്ങൾ ചട്ടങ്ങളും ഒന്നിച്ച് ഭേദഗതിചെയ്തു. അപേക്ഷയിൽ ബന്ധപ്പെട്ടവർ തീരുമാനമെടുക്കാൻ പരമാവധി 30ദിവസമാണ് അനുവദിച്ചിരിക്കുന്നത്. 31നുശേഷം നടപടിയുണ്ടായില്ലെങ്കിൽ അംഗീകാരമായി കണക്കാക്കി വ്യവസായം തുടങ്ങാം. അതിവേഗ വികസനത്തിന് വലിയനിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്. നാടിനുപറ്റുന്ന എല്ലാത്തിനെയും സ്വീകരിക്കുകയും അല്ലാത്തതിനെ തള്ളുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0