
പാലക്കാട്: ഇസ്രയേല്‍ – ഇറാൻ യുദ്ധത്തെ തുടർന്നു തമിഴ്നാട്ടിലെ നാമക്കല്ലില്‍ കെട്ടിക്കിടക്കുന്നത് ലോഡ് കണക്കിന് മുട്ട.
തിരുച്ചിറപ്പിള്ളിയില്‍ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി നിലച്ചിരിക്കുകയാണ്. ദിവസവും 5 കോടി രൂപയുടെ നഷ്ടമാണ് മുട്ട കയറ്റുമതിയില്‍ മാത്രം ഉണ്ടാകുന്നത്. ഇതുവരെ 30 കോടിയുടെ നഷ്ടമുണ്ടായതായി നാമക്കല്ലിലെ വ്യാപാരികള്‍ പറഞ്ഞു.
ദിവസവും 1.10 കോടി മുട്ടകളാണു സൗദി അറേബ്യ, മസ്കത്ത്, യുഎഇ, ഖത്തർ, ഒമാൻ, ഇറാൻ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നത്. മാർച്ച് ഒന്നിന് യുദ്ധം തുടങ്ങിയതോടെ രണ്ടു മുതല്‍ ഇവിടങ്ങളിലേക്കുള്ള കയറ്റുമതിയും നിലച്ചു. യുദ്ധസാഹചര്യത്തില്‍ തുറമുഖങ്ങള്‍ അടച്ചതും വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങളുമാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മുട്ട ഉല്‍പാദിപ്പിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന ജില്ലയാണു നാമക്കല്‍. കേരളത്തിലും തമിഴ്നാട്ടിലും സ്കൂള്‍ പരീക്ഷകള്‍ ആരംഭിച്ചതോടെ ഉച്ചഭക്ഷണ പദ്ധതിയിലേക്കു സർക്കാരുകള്‍ മുട്ട വാങ്ങുന്നതു നിർത്തിയതും പ്രതിസന്ധിയിലായി. പെട്ടെന്നു കേടാകുന്ന മുട്ട അധികനാള്‍ സൂക്ഷിച്ചു വയ്ക്കാനും കഴിയില്ല. ഇനി ഒരാഴ്ച കൂടി മാത്രമേ മുട്ടകള്‍ സൂക്ഷിക്കാനാകൂവെന്നു നാമക്കല്ലിലെ മുട്ട കയറ്റുമതി വ്യാപാരി കെ.മുത്തുസ്വാമി പറയുന്നു. മുട്ട ഒന്നിന് 4.80 രൂപ നിരക്കിലാണു കയറ്റുമതി ചെയ്യുന്നത്. 4.50 രൂപ ഉല്‍പാദനച്ചെലവുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. പ്രതിസന്ധി രൂക്ഷമായതോടെ 3.50 രൂപയ്ക്കു മുട്ട ഇവിടെ വില്‍ക്കേണ്ട അവസ്ഥയാണെന്നും വ്യാപാരികള്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുദ്ധത്തെ തുടർന്നു തിരുച്ചിറപ്പിള്ളിയില്‍ നിന്നുള്ള പഴം – പച്ചക്കറി കയറ്റുമതിയും നിർത്തിവച്ചു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കു ദിവസവും 20 ടണ്‍ പച്ചക്കറിയാണു കയറ്റി അയയ്ക്കാറ്. യുഎഇ എമിറേറ്റുകളായ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കാണു കൂടുതലും. ഈ മാസം 2 മുതലാണു കയറ്റുമതി നിലച്ചത്.
80 ടണ്‍ പച്ചക്കറിയാണു വ്യാപാരികളുടെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. ഏതാണ്ട് 14 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെട്ടു പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. ചരക്കു കപ്പലുകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ യുഎസ്, ഇസ്രയേല്‍, ഇറാൻ എന്നിവരുമായി നയതന്ത്ര മാർഗങ്ങളിലൂടെ കേന്ദ്രം ഇടപെടണമെന്നും അവർ ആവശ്യപ്പെ



