വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ വെട്ടിക്കൊന്ന് ഭാര്യയുടെ ബന്ധുക്കള്‍
ചെന്നെെ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല.
പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കൊലപ്പെടുത്തി.
ചെന്നെെയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിനെയാണ് (25) ഭാര്യ ശർമിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കൊന്നത്.
ഇന്നലെ രാത്രി പള്ളിക്കരണായിലെ ഒരു ബാറിന് മുന്നില്‍ വച്ചായിരുന്നു സംഭവം. പ്രവീണിനെ വളഞ്ഞ നാലംഗസംഘം ബാറിന് മുന്നിലിട്ട് അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ശർമിയുടെ സഹോദരൻ ദിനേശ് ഉള്‍പ്പെടെയുള്ളവരാണ് പ്രവീണിനെ ആക്രമിച്ചതെന്നാണ് വിവരം.
കഴിഞ്ഞ നവംബറിലാണ് പ്രവീണും ശർമിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന് ശർമിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇത് മറികടന്നായിരുന്നു വിവാഹം. സംഭവത്തില്‍ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.