ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ജയിക്കുമെന്നു വാതുവച്ച്‌ തോറ്റയാള്‍ നടുറോഡില്‍ തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി.

Spread the love

 

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ജയിക്കുമെന്നു വാതുവച്ച്‌ തോറ്റയാള്‍ നടുറോഡില്‍ തലമുണ്ഡനം ചെയ്ത് നഗരപ്രദക്ഷിണം നടത്തി.

തിരുച്ചെന്തൂരിനടുത്തുള്ള മുന്ദ്രിത്തോട്ടം സ്വദേശിയും ബിജെപി പ്രവർത്തകനുമായ ജയശങ്കറാണു വാതുവയ്പ്പില്‍ തോറ്റത്.

കോയമ്ബത്തൂരില്‍ ബിജെപി നേതാവ് അണ്ണാമലൈ വിജയിക്കുമെന്നും ഇല്ലെങ്കിൽ തലമുണ്ഡനം ചെയ്തു നഗരപ്രദക്ഷിണം നടത്താമെന്നും മറ്റു പാർട്ടി അംഗങ്ങളുമായാണ് വാതുവച്ചത്. അണ്ണാമലൈ തോറ്റതിനു പിന്നാലെ ജയശങ്കർ റോഡിലിരുന്ന് വാക്കു പാലിക്കുന്നത് കാണാൻ ഒട്ടേറെപ്പേർ കൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group