പഞ്ഞിമിഠായി ഉണ്ടാക്കുന്നത് കൊടുംവിഷം ഉപയോഗിച്ച്‌ ; കരള്‍ രോഗത്തിനും, ക്യാൻസറിന് കാരണമാകുന്ന രാസവസ്‌തു കണ്ടെത്തിയതിനെ തുടർന്ന് പഞ്ഞിമിഠായി വില്‍പ്പന നിരോധിച്ചു

പഞ്ഞിമിഠായി ഉണ്ടാക്കുന്നത് കൊടുംവിഷം ഉപയോഗിച്ച്‌ ; കരള്‍ രോഗത്തിനും, ക്യാൻസറിന് കാരണമാകുന്ന രാസവസ്‌തു കണ്ടെത്തിയതിനെ തുടർന്ന് പഞ്ഞിമിഠായി വില്‍പ്പന നിരോധിച്ചു

 

പുതുച്ചേരി: ക്യാൻസറിന് കാരണമാകുന്ന രാസവസ്‌തു കണ്ടെത്തിയതിനെ തുടർന്ന് പഞ്ഞിമിഠായി നിരോധിച്ചു. പുതുച്ചേരിയിലാണ് സംഭവം.എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ലഭിക്കുന്ന വില്‍പ്പനക്കാർക്ക് കോട്ടണ്‍ മിഠായി വില്‍പ്പന തുടരാം.

 

പഞ്ഞി മിഠായിയില്‍ റോഡോമൈൻ ബി എന്ന രാസവസ്‌തുവിന്റെ സാന്നിദ്ധ്യം പുതുച്ചേരിയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തുടർന്ന് പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴ് ഇസൈ സൗന്ദരരാജൻ ആണ് മിഠായി നിരോധിച്ചുവെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സാധാരണയായി വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു കെമിക്കല്‍ ഡൈയാണ് റോഡോമൈൻ ബി.


 

തീപ്പെട്ടിക്കമ്ബുകളിലും, പച്ചക്കറികളിലും മറ്റും നിറം നല്‍കാനായി ഇവ ഉപയോഗിക്കാറുണ്ട്. ശരീരത്തിലെത്തിയാല്‍ കരള്‍ രോഗങ്ങള്‍, മുഴകള്‍ തുടങ്ങി അർബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാർഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘ഗുണനിലവാരം ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് അത് നേടേണ്ടതാണ്. സർട്ടിഫിക്കറ്റ് ഉള്ളവർക്ക് പഞ്ഞി മിഠായി വില്‍പ്പന തുടരാം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. പഞ്ഞി മിഠായി വില്‍ക്കുന്ന കടകള്‍ പരിശോധിക്കാൻ ഞങ്ങള്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

 

റോഡോമൈൻ ബിയുടെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ അവ പിടിച്ചെടുക്കും. എത്ര വേഗം നിങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നുവോ അത്രയും വേഗം വില്‍പ്പന തുടങ്ങാം. കൃത്രിമ നിറങ്ങള്‍ അടങ്ങിയ മിഠായികള്‍ കുട്ടികള്‍ക്ക് നല്‍കരുത്. മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണം.’ – ഗവർണർ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്