നിശ്ചയിച്ച നിരക്കില്‍ കണ്‍സെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം ; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷൻ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണം ; ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നല്‍കി ബാലാവകാശ കമ്മിഷൻ
സ്വന്തം ലേഖകൻ
തിരുവനനന്തപുരം: സ്വകാര്യ ബസുകളിലെ വിദ്യാർത്ഥി കണ്‍സെഷനില്‍ കർശന ഇടപെടലുമായി ബാലാവകാശ കമ്മിഷൻ. നിശ്ചയിച്ച നിരക്കില്‍ കണ്‍സെഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മിഷന്‍ അറിയിച്ചു.
കണ്‍സെഷൻ നല്‍കാത്ത ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നല്‍കി.
വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ലൈസൻസ് റദ്ദ് ചെയ്യാനും ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് നല്‍കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0