video
play-sharp-fill

തമിഴ് സിനിമാ നിർമാതാവും പണമിടപാടുകാരനുമായ ജി.എൻ. അൻപു ചെഴിയന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് : 38 കേന്ദ്രങ്ങളിൽ നിന്നും 65 കോടി രൂപ പിടിച്ചെടുത്തു

തമിഴ് സിനിമാ നിർമാതാവും പണമിടപാടുകാരനുമായ ജി.എൻ. അൻപു ചെഴിയന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് : 38 കേന്ദ്രങ്ങളിൽ നിന്നും 65 കോടി രൂപ പിടിച്ചെടുത്തു

Spread the love

 

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ് സിനിമാ നിർമാതാവും പണമിടപാടുകാരനുമായ ജി.എൻ. അൻപു ചെഴിയന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്. 38 കേന്ദ്രങ്ങളിലായി ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് 65 കോടി രൂപ പിടിച്ചെടുത്തത്. ഇരുപതോളം ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.

അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകെട്ടുകൾ നിരനിരയായി അടുക്കിവെച്ചിരിക്കുകയായിരുന്നു. 65 കോടിയോളം രൂപ അൻപു ചെഴിയൻ പലയിടങ്ങളിലായി സൂക്ഷിച്ചിരുന്നതെന്നാണ് ആദായനികുതി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോപുരം ഫിലിംസിന്റെ മേധാവിയും തമിഴ് സിനിമാ നിർമാണ രംഗത്തെ പ്രമുഖനുമാണ് ജി.എൻ. അൻപു ചെഴിയൻ. സിനിമ നിർമാണത്തിന് കോടികൾ വായ്പ നൽകുന്ന അൻപു ചെഴിയനാണ് പല നിർമാതാക്കളുടെയും ആശ്രയം. ചിലരെല്ലാം ഇയാളുടെ ഭീഷണിക്കും ക്രൂരതയ്ക്കും ഇരയായിട്ടുണ്ട്.

മധുര സ്വദേശിയായ അൻപുചെഴിയൻ ഒരു നിർമാതാവിന്റെ പരാതിയിൽ 2011 ൽ പോലീസ് കസ്റ്റഡിയിലായിരുന്നു. എന്നാൽ പിന്നീട് വെറുതെവിട്ടു. പ്രമുഖ തമിഴ് സിനിമ നിർമാതാവായ അശോക് കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും അൻപു ചെഴിയനെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു. യാതൊരു ഈടും വാങ്ങാതെ നിർമാതാക്കൾക്ക് കോടികൾ നൽകുന്ന പണമിടപാടുകാരനെന്ന പേരും ഇദ്ദേഹത്തിനുണ്ട്.