നടൻ ശരത് കുമാർ ആശുപത്രിയിൽ; ഡയേറിയ ബാധിച്ച് ചികിത്സയിലായിരുന്ന നടന്റെ ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ടതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

Spread the love

ചെന്നൈ: നടൻ ശരത് കുമാർ ആശുപത്രിയിൽ. ദേഹാസ്വാസ്ത്യത്തെ തുടർന്ന് ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.

ഡയേറിയ ബാധിച്ച് ചികിത്സയിൽ ആയിരുന്ന നടന്റെ ശരീരത്തിൽ ജലാംശം നഷ്ടപ്പെട്ടതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ട് ദിവസമായി ഡയേറിയ ബാധിച്ചിരുന്ന നടന്റെ ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാകുകയായിരുന്നു. നടന്റെ സ്ഥിതിയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ആരോഗ്യം മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരത് കുമാറിന്റെ പങ്കാളിയും നടിയുമായ രാധിക, മകളും നടിയുമായ വരലക്ഷ്മി ശരത് കുമാർ എന്നിവർ ആശുപത്രിയിൽ ഉണ്ട്.