കോഴിക്കോട് കൈക്കുഞ്ഞുമായി യുവതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി; സ്വന്തം വീട്ടുകാർക്കെതിരെ പരാതിയുമായി ഭർത്താവ്; തന്റെ സഹോദരങ്ങളുടെ പീഡനം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു; സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: യുവതി കൈക്കുഞ്ഞുമായി ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്. തന്റെ സഹോദരങ്ങളുടെ പീഡനം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ 30ന് കൊയിലാണ്ടിയിലാണ് കൈക്കുഞ്ഞുമായി യുവതി ജീവനൊടുക്കിയത്. കൊയിലാണ്ടി കൊല്ലംവളപ്പില്‍ പ്രബിതയും ഒന്‍പത് മാസം പ്രായമുള്ള ഇളയ മകള്‍ അനുഷികയുമാണ് ട്രെയിന്‍ തട്ടി മരിച്ചത്. യുവതി കുഞ്ഞുമായി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഭര്‍ത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചു ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂത്ത മകളും ആരോപിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0