
എന്നാലും എൻ്റെ പുളിങ്കുരു നീ ഇത്ര വലിയവനാണെന്ന് അറിഞ്ഞില്ല; പുളിങ്കുരുവിന് ആമസോണിലും, ഫ്ലിപ്കാർട്ടിലും വില കിലോയ്ക്ക് ആയിരത്തിനടുത്ത്
സ്വന്തം ലേഖകൻ
കൊച്ചി: പുളിങ്കുരു വറുത്ത് വായിലിട്ട് കൊറിച്ച കാലമൊക്കെ ‘നൊസ്റ്റു’വായി മനസ്സില്‍ കൊണ്ടുനടക്കുന്നവരും പണ്ട് തൊടിയിലും അടുക്കളമുറ്റത്തുമൊക്കെ സാര്‍വത്രികമായിരുന്ന പുളിങ്കുരു കിട്ടാന്‍ കൊതിക്കുന്നവരും അറിയാന്‍;
അന്നത്തെ ആ പുളിങ്കുരു ഇന്ന് നല്ല ഗമയോടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ കയറിയിരിപ്പുണ്ട്.
അതും ഞെട്ടിക്കുന്ന വിലയില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആമസോണില്‍ കാല് കിലോക്ക് 149 രൂപ, അര കിലോക്ക് 399 രൂപ, വറുത്തതാണെങ്കില്‍ 900 ഗ്രാമിന് 299 രൂപ എന്നിങ്ങനെ പോകുന്നു വില. ഫ്ലിപ്കാര്ട്ടിലെത്തുമ്പോള് 100 ഗ്രാമിന് 125, 50 കുരുവുള്ള പാക്കറ്റിന് 149, ആയിരം കുരുവുള്ള ഒരു കിലോ പാക്കറ്റിന് 649, വറുത്തെടുത്ത 200 കുരുക്കളടങ്ങിയ പാക്കറ്റിന് 120 രൂപ എന്നിങ്ങനെയാണ് വില.
ഇവക്കെല്ലാം കീഴില്‍ പലരും വാങ്ങി ഉപയോഗിച്ചതിന്റ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. പുളിയും കുരുവും മാത്രമല്ല, പുളിങ്കുരു പൊടിച്ചതും കിട്ടും ഓണ്‍ലൈനില്‍.
കുന്നിക്കുരുവും മഞ്ചാടിക്കുരുവുമൊക്കെ പറമ്പുകളില്‍നിന്ന് അപ്രത്യക്ഷമാെയങ്കിലും ഓണ്‍ലൈനില്‍ സുന്ദരമായി കിട്ടും.
50 മുതല്‍ 100 എണ്ണം വരെയുള്ള മഞ്ചാടിക്കുരു പാക്കറ്റിന് 145 രൂപ, 500 എണ്ണത്തിന് 495 രൂപ എന്നിങ്ങനെ ആമസോണ്‍ വിലയിടുമ്പോള്‍ ഫ്ലിപ്കാര്ട്ടില് 500 ഗ്രാമിന് 749 രൂപ കൊടുക്കണം.