video
play-sharp-fill

Saturday, May 17, 2025
Homeflashവ്യഭിചാര കുറ്റം ചുമത്തപ്പെട്ട സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞു കൊന്ന സംഭവങ്ങൾ നിരവധി; ശരീയത്ത് നിയമങ്ങള്‍ ലംഘിക്കുന്നത്...

വ്യഭിചാര കുറ്റം ചുമത്തപ്പെട്ട സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞു കൊന്ന സംഭവങ്ങൾ നിരവധി; ശരീയത്ത് നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ മത പൊലീസ് ; തെരുവുകളിൽ വികൃതമാക്കപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങള്‍; താലിബാന്‍ ഭരിക്കുന്ന അഫ്ഗാന്‍ കാഴ്ചകള്‍

Spread the love

 

സ്വന്തം ലേഖകൻ

കാബൂൾ /ന്യൂഡൽഹി : അഫ്ഗാനിലെ വനിതകളുടെ ജീവിത സാഹചര്യങ്ങള്‍ അനുദിനം അരക്ഷിതമാവുന്ന നിലയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക നിയമം അനുസരിച്ചുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും അഫ്ഗാനിലെ സ്ത്രീകള്‍ക്ക് ലഭിക്കും എന്നായിരുന്നു ഭരണം പിടിച്ചതിന് പിന്നാലെ താലിബാന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍, പ്രഖ്യാപനങ്ങളില്‍ നിന്ന് വിരുദ്ധമാണ് പ്രവർത്തികൾ. കാബൂള്‍ നഗരത്തില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പോലും കാണുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സ്ഥാപിക്കപ്പെട്ട പരസ്യങ്ങളും, കടകള്‍ക്ക് മുന്നിലെ ബോര്‍ഡുകളിലും ആലേഖനം ചെയ്തിട്ടുള്ള വനിതകളുടെ മുഖം പോലും പെയ്ന്റടിച്ച് വികൃതമാക്കുകയോ ചിത്രങ്ങള്‍ ആകമാനം മറയ്ക്കപ്പെടുകയോ ചെയ്യപ്പെട്ടു കഴിഞ്ഞു.

2001ല്‍ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിന് ശേഷമുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഒരിക്കല്‍ നിരോധിക്കപ്പെട്ടിരുന്ന നൂറുകണക്കിന് ബ്യൂട്ടി പാര്‍ലറുകള്‍ ഉള്‍പ്പെടെ കാബൂളില്‍ വീണ്ടും സ്ഥാപിക്കപ്പെട്ടിരുന്നു.

എന്നാല്‍ വീണ്ടും തലസ്ഥാനത്ത് താലിബാന്‍ സൈന്യം നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ ഇവയുടെ പുറം ചുവരുകളില്‍ പതിച്ച ചിത്രങ്ങള്‍ പോലും പെയിന്റടിച്ച് മറയ്ക്കുകയാണ്.

1996 മുതല്‍ 2001 വരെ നിലനിന്ന അഫ്ഗാനിലെ താലിബാന്‍ ഭരണ കാലത്ത് പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് വിലക്കിയിരുന്നു. പുരുഷന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്ന് സ്ത്രീകളെ തടയുക, വ്യഭിചാര കുറ്റം ചുമത്തപ്പെട്ട സ്ത്രീകളെ പരസ്യമായി കല്ലെറിയഞ്ഞു കൊല്ലുക തുടങ്ങിയ സംഭവങ്ങള്‍ ആക്കാലത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശരീയത്ത് നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ മത പൊലീസിനെ പോലും സ്ഥാപിക്കുന്ന സാഹചര്യവും ഉണ്ടായി.

പുതിയ സാഹചര്യങ്ങള്‍ 20 വര്‍ഷം മുമ്പത്തെ താലിബാന്‍ ഭരണത്തിലെ അതേ ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുമെന്നാണ് അഫ്ഗാന്‍ സ്ത്രീകള്‍ ഭയക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments