ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ല; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ ലഷ്‌കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ആക്രമണമുണ്ടാകില്ല; ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പെന്ന് താലിബാന്റെ സന്ദേശം

ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ല; ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ ലഷ്‌കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ആക്രമണമുണ്ടാകില്ല; ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പെന്ന് താലിബാന്റെ സന്ദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ കാബൂളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ താലിബാന് താല്പര്യമില്ലെന്ന് റിപ്പോർട്ട്.

താലിബാന്റെ ഖത്തർ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് കേന്ദ്രത്തിന് സന്ദേശം ലഭിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സുരക്ഷിതത്വം സന്ദേശത്തിൽ ഉറപ്പുനൽകിയതായാണ് വിവരം.

താലിബാന്റെ പൊളിറ്റിക്കൻ ഘടകം അധ്യക്ഷൻ അബ്ബാസ് സ്റ്റാനിക്‌സായുടെ ഓഫീസിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്.

ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരേ ലഷ്‌കർ, ജയ്ഷ് എന്നീ സംഘടനകളിൽ നിന്നും ആക്രമണമുണ്ടാകില്ലെന്ന് സന്ദേശത്തിൽ പറയുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

രണ്ടുഇന്ത്യൻ വ്യോമസേന വിമാനങ്ങളിലായി എംബസി ഉദ്യോഗസ്ഥരെയും സുരക്ഷാജീവനക്കാരെയും ഇന്ത്യ ഈ ആഴ്ച ഒഴിപ്പിച്ചിരുന്നു.

കാബൂളിലും മറ്റ് അഫ്ഗാൻ നഗരങ്ങളിലുമായി ഇന്ത്യൻ പൗരന്മാർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇന്ത്യൻ വ്യോമസേന വിമാനം അഫ്ഗാനിസ്താനിലെത്തിയിട്ടുണ്ട്. ഏകദേശം അറുപതോളം ഇന്ത്യക്കാരെ ഇന്ന് മടക്കിക്കൊണ്ടുവന്നേക്കുമെന്നും ഇവരിൽ മലയാളികളുണ്ടെന്നും വിവരമുണ്ട്. എന്നാൽ വിമാനത്തിന് ഇതുവരെ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചിട്ടില്ല.

അതിനിടയിൽ അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസികളിൽ താലിബാൻ കടന്നുകയറി പരിശോധന നടത്തിയതായുളള റിപ്പോർട്ട് പുറത്തുവന്നിരുന്നു.

കാണ്ഡഹാർ, ഹെറാത് എന്നിവിടങ്ങളിലെ കോൺസുലേറ്റിലാണ് ബുധനാഴ്ച താലിബാൻ സായുധസംഘം പരിശോധന നടത്തിയത്.

അലമാരകളിൽ രേഖകൾക്കായി തിരച്ചിൽ നടത്തിയ സംഘം രണ്ടുകോൺസുലേറ്റിലും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കടത്തിക്കൊണ്ടുപോയി. കാബൂളിലെ എംബസി താലിബാൻ വളഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.

അഫ്ഗാനിസ്താനിൽ നാല് ഇന്ത്യൻ കോൺസുലേറ്റുകളാണ് പ്രവർത്തിച്ചിരുന്നത്. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുക്കുന്നതിന് മുമ്പുതന്നെ കോൺസുലേറ്റുകൾ ഇന്ത്യ അടച്ചിരുന്നു.

എന്നാൽ കാബൂളിലെ എംബസി ഔദ്യോഗികമായി അടച്ചിട്ടില്ല. ഇപ്പോഴും പ്രാദേശിക സഹായത്തോടെ ഇത് പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യക്ക് വേണ്ടി ഏതൊക്കെ അഫ്ഗാൻ പൗരന്മാർ പ്രവർത്തിക്കുന്നു, അവരുടെ പേരുവിവരങ്ങൾ എന്നിവ ലഭിക്കുന്നതിനുളള നീക്കമാണ് നടന്നത്.