വ്യാജ ലോണും, അടിയന്തര സന്ദേശങ്ങളും: ഫോണുകോളുകളിൽ ഒളിഞ്ഞിരിക്കുന്ന ചതിയെപ്പറ്റി മുന്നറിയിപ്പ് നൽകി കേരള പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: വ്യാജ ലോൺദാതാക്കളുടെ ചതിയിൽ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അപരിചിതരിൽ നിന്നും വരുന്ന എമെർജൻസി ലോണുകൾ അനുവദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ, ഇമെയിലുകൾ, ഫോൺ കോളുകൾ എന്നിവ ഒഴിവാക്കണമെന്ന് കേരള പൊലീസ് നിർദേശിച്ചു.
ജോലി വാഗ്ദാനങ്ങൾ ക്യാഷ് പ്രൈസുകളും തുടങ്ങി മോഹനവാഗ്ദാനങ്ങൾ അടങ്ങിയ സന്ദേശങ്ങൾ ചതിക്കുഴികളാണെന്ന് നിർദേശത്തിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിൽ പിഴ ചുമത്തിയത് ചോദ്യം ചെയ്തയാൾ മോഷണക്കേസിൽ അറസ്റ്റിൽ കൊല്ലം: ലോക്ക്ഡൗൺ ലംഘനത്തിന്റെ പേരിലെ പൊലീസിന്റെ പിഴ ചുമത്തലിനെതിരെ പ്രതികരിച്ചയാൾ മോഷണ കേസിൽ അറസ്റ്റിൽ.
കൊല്ലം ചടയമംഗലം സ്വദേശി ഷിഹാബിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇരു സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം.
ബാങ്കിന്റെ മുന്നിൽ ക്യൂ നിന്ന ഷിഹാബിന് പൊലീസ് പിഴ ചുമത്തിയതും ഗൗരിനന്ദ എന്ന വിദ്യാർഥിനി ഇതിനെ ചോദ്യം ചെയ്തതുമായ സംഭം സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ വൈറലായിരുന്നു.
ക്യൂവിൽ സാമൂഹിക അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഷിഹാബിന് പിഴ ചുമത്തിയത്. ഇതിനെ പ്ലസ് ടു വിദ്യാർഥിനി ഗൗരിനന്ദ ചോദ്യം ചെയ്ത വീഡിയോ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചിരുന്നു.
എന്നാൽ ദിവസങ്ങൾക്കിപ്പുറം സ്വന്തം സഹോദരന്റെ വീട്ടിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ടാണ് ഷിഹാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജ്യേഷ്ഠന്റെ വീട്ടിലെ ടെറസ്സിന്റെ മുകളിൽ ഉണക്കി സൂക്ഷിച്ചിരുന്ന 36കിലോ കുരുമുളകും ഒരു ചാക്ക് നെല്ലും ഷിഹാബ് മോഷ്ടിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുരുമുളക് വിറ്റ് കാശാക്കിയെന്നും നെല്ല് ഷിഹാബിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.
ലോക് ഡൗൺ നിയന്ത്രണങ്ങളുടെ പേരിലെ പൊലീസ് അന്യായം ചോദ്യം ചെയ്തയാളെ ദിവസങ്ങൾക്കകം മോഷണ കേസിൽ അറസ്റ്റ് ചെയ്തതിൽ അസ്വാഭാവികത സംശയിക്കുന്നവരുമുണ്ട്.
എന്നാൽ അന്നത്തെ സംഭവവും ഇപ്പോഴത്തെ മോഷണ കേസും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് പൊലീസ് പറയുന്നു. സമാനമായ മോഷണ കേസിൽ മുമ്ബും ഷിഹാബ് അറസ്റ്റിലായിട്ടുണ്ടെന്നും ചടയമംഗലം പൊലീസ് വിശദീകരിച്ചു.