തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം;പോലീസ് നടപടികള്‍ കര്‍ശനമാക്കി ഓപ്പറേഷന്‍‌ സുപാരി’യുമായി എന്ന പുതിയ പദ്ധതി നടപ്പിൽ വരുത്താനും പോലീസ്

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം;പോലീസ് നടപടികള്‍ കര്‍ശനമാക്കി ഓപ്പറേഷന്‍‌ സുപാരി’യുമായി എന്ന പുതിയ പദ്ധതി നടപ്പിൽ വരുത്താനും പോലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം തലസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വീണ്ടും സജീവമായ സാഹചര്യത്തില്‍ ഗുണ്ടകളെ നിയന്ത്രിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കി പോലീസ്.
ഗുണ്ടകളുടെ ചിത്രം ഉള്‍പ്പെടെ ഉപയോഗിച്ച്‌ വ്യക്തിഗത വിവരങ്ങള്‍ ഫയലായി ഓരോ പോലീസ് സ്റ്റേഷനിലും തയാറാക്കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇത് പ്രകാരം പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്ന ഫയലുകളില്‍ പേര് വിവരങ്ങള്‍ ഉള്ളവരെ സ്ഥിരമായി ബന്ധപ്പെടും. നിരന്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കാപ്പ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വട്ടേഷന്‍ സംഘങ്ങളെ മാത്രമല്ല റിയല്‍ എസ്റ്റേറ്റ് ബിസിനസിനും,സാമ്പത്തിക തര്‍ക്കം പരിഹരിക്കാനും, ഫ്ലാറ്റ് നിര്‍മ്മാണത്തിനും എല്ലാം ഗുണ്ടകളെ ഉപയോഗിക്കുന്ന ആളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.