video
play-sharp-fill

തഹസില്‍ദാർ ഒഴിവുകളിലേക്ക് പരിഗണിക്കുന്നവരില്‍ കൈക്കൂലിക്കാര്‍ മുതല്‍ പോക്സോ പ്രതി വരെ ; പട്ടികയില്‍ നിന്ന് 15 പേരെ കണ്ടെത്തിയതിൽ 10 പേരും പ്രശ്നക്കാർ

തഹസില്‍ദാർ ഒഴിവുകളിലേക്ക് പരിഗണിക്കുന്നവരില്‍ കൈക്കൂലിക്കാര്‍ മുതല്‍ പോക്സോ പ്രതി വരെ ; പട്ടികയില്‍ നിന്ന് 15 പേരെ കണ്ടെത്തിയതിൽ 10 പേരും പ്രശ്നക്കാർ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: തഹസില്‍ദാർ ഒഴിവുകളിലേക്ക് പരിഗണിക്കാൻ യോഗ്യരായ ഡെപ്യൂട്ടി തഹസില്‍ദാർമാരുടെ സെലക്‌ട് ലിസ്റ്റില്‍ കൈക്കൂലിക്കാർ മുതല്‍ പോക്സോ കേസില്‍ 17 വർഷം ശിക്ഷിക്കപ്പെട്ട പ്രതിവരെ.

സർക്കാർ പണം അപഹരിച്ചവർ, പുറമ്പോക്കില്‍ പാറപൊട്ടിക്കാൻ ഒത്താശ ചെയ്തവർ, പാറമട ലൈസൻസിന് കൈക്കൂലി വാങ്ങിയവർ, വ്യാജപട്ടയം ഉണ്ടാക്കി കായല്‍ പതിച്ചുനല്‍കിയവർ തുടങ്ങിയവരൊക്കെയുണ്ട്. പട്ടികയില്‍ നിന്ന് 15 പേരെ കണ്ടെത്താൻ പരിശോധിച്ചപ്പോള്‍ 10 പേരും ഇത്തരക്കാരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വകുപ്പുതല സ്ഥാനക്കയറ്റ സമിതി യോഗം ഇവരെ ഒഴിവാക്കിയെങ്കിലും റവന്യൂവകുപ്പിലെ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണ് പട്ടിക. സ്ഥാനക്കയറ്റ പട്ടികയില്‍ അഴിമതിക്കാരെ ഒഴിവാക്കാറുണ്ടെങ്കിലും ഇത്രയേറെപ്പേർ ഒന്നിച്ച്‌ ഒഴിവാക്കപ്പെടാറില്ല. ഗുരുതര കുറ്റങ്ങള്‍ ചെയ്തവരെ പോലും പിരിച്ചുവിടാത്തതാണ് എണ്ണം കൂടാൻ കാരണം.