play-sharp-fill
ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന, അല്ലെങ്കില്‍ മറന്നു പോയ ഒരു കാര്യം ഉണ്ട് ; നടിയെക്കുറിച്ച്‌ സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വൈറൽ

ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന, അല്ലെങ്കില്‍ മറന്നു പോയ ഒരു കാര്യം ഉണ്ട് ; നടിയെക്കുറിച്ച്‌ സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ

മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി ഹണി റോസ്. 2005ല്‍ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണിയുടെ അരങ്ങേറ്റം. ആ യാത്ര ഇപ്പോള്‍ പതിനെട്ടാം വർഷത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതിനിടെ ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ ഹണിക്ക് കഴിഞ്ഞു.

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഹണി റോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യവുമാണ് ഹണി. പൊതുപരിപാടികളില്‍ എത്തുന്ന ഹണി റോസിനെതിരെ വലിയ രീതിയില്‍ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രോഗ്രാമുകളുടെ വീഡിയോകളും ഫോട്ടോകളും തരംഗമായി മാറാറുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിന് പുറമെ ഇതര ഭാഷ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ച നടി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. സോഷ്യല്‍ മീഡിയയിലും താരമാണ് ഹണി റോസ്. ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരത്തിന്റെ ഫാഷൻ സെൻസിന് ആരാധകർ ഏറെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്‌ഘാടനങ്ങള്‍ ചെയ്യുന്ന നടിയായിട്ടാണ് ഹണിയെ ഇപ്പോള്‍ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം ട്രോളുകയും ചെയ്യാറുണ്ട്. പലപ്പോഴും ബോഡി ഷെയ്മിങ്ങിനും സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ ആക്രമണത്തിനും ഹണി പാത്രമായിട്ടുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്ത് മുന്നോട്ട് പോവുകയാണ് താരം.

ഇപ്പോഴിതാ നടിയെക്കുറിച്ച്‌ സിനിമാസ്വാദകരുടെ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്. നടിയെ പ്രശംസിച്ചു കൊണ്ടാണ് കുറുപ്പിലെ വരികള്‍. കഴിഞ്ഞ ദിവസം ഹണി റോസ് നായികയായിട്ടെത്തുന്ന റേച്ചല്‍ എന്ന സിനിമയില്‍ നിന്നുള്ള ടീസര്‍ പുറത്ത് വിട്ടിരുന്നു. അതിലെ പ്രകടനം മുന്‍നിര്‍ത്തിയാണ് നടിയെ പ്രശംസിച്ച്‌ കൊണ്ട് ആരാധകരും എത്തിയത്. വിശദമായി വായിക്കാം…

‘ഹണി റോസ് ചെയ്യുന്ന ഉദ്ഘാടനങ്ങളുടെ എണ്ണവും അവര്‍ ധരിക്കുന്ന വസ്ത്രരീതിയുമൊക്കെ നോക്കുന്നതിന്റെ ഇടയില്‍ മലയാളികള്‍ മറന്നു പോകുന്ന, അല്ലെങ്കില്‍ മറന്നു പോയ ഒരു കാര്യം ഉണ്ട്. നല്ല കഴിവുള്ള നടിയാണ് അവരെന്ന കാര്യം.

ഒട്ടും തലക്കനം ഇല്ലാത്ത, എല്ലാവരോടും വളരെ മാന്യതയോടെ പെരുമാറുന്ന വ്യക്തി കൂടിയാണ് ഹണി. പ്രസ്സ് മീറ്റില്‍ ഒക്കെ സ്ഥായിയായ പുച്ഛ ഭാവത്തോടെ ഇരിക്കുന്ന പലരില്‍ നിന്നും വ്യത്യസ്ത. എല്ലാവരും പുച്ഛിക്കുന്ന ആറാട്ടണ്ണന്‍ വന്നപ്പോള്‍ പോലും എഴുന്നേറ്റ് കൈ കൊടുക്കാന്‍ മടി കാണിച്ചില്ല അവര്‍. അതു അവരുടെ ക്വാളിറ്റി. ഒരു അഭിനേത്രി എന്ന നിലയില്‍ അവരെ വിലകുറച്ചു കാണരുത്. റേച്ചല്‍ മൂവിയിലൂടെ നല്ല ഒരു തിരിച്ചുവരവ് ഉണ്ടാകട്ടെ…’ എന്നുമാണ് ഹണിയെ കുറിച്ച്‌ ഒരാള്‍ എഴുതിയിരിക്കുന്നത്.

ഉദ്ഘാടന തിരക്കുകള്‍ക്ക് ഇടയില്‍ താനൊരു നടിയാണെന്ന കാര്യം ഓര്‍ക്കാന്‍ ഇടയ്ക്ക് ഇങ്ങനൊരു സിനിമ നല്ലതാ. ഇത്രയും ഉദ്ഘാടനങ്ങള്‍ ചെയ്തിട്ടും ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ചെന്നിട്ടും അവിടെയൊന്നും അവരുടെ പക്കല്‍ നിന്നും മോശമായ രീതിയില്‍ ഒന്നും ഉണ്ടായില്ല എന്നത് തന്നെ ആശ്ചര്യമാണ്. എല്ലാവരും പുച്ഛിക്കുന്ന അവഗണിക്കുന്ന ആറാട്ടനെ പോലും മൈന്‍ഡ് ചെയ്യാതിരുന്നില്ല അതും എണീറ്റ് നിന്ന്.

ഹണി ആള് പാവം ആണെന്ന് തോന്നുന്നു. പണ്ട് നാദിര്‍ഷ നടത്തിയ സ്റ്റാര്‍ റാഗിങ് പരിപാടിയില്‍ ഇവരെ പ്രകോപിപ്പിക്കാന്‍ അവിടെയുണ്ടായിരുന്ന ഓഡിയന്‍സില്‍ ഒരാളായി വന്ന പെണ്‍കുട്ടി മാക്‌സിമം ശ്രമിച്ചിട്ടും ആള്‍ വളരെ കൂളായി നിന്ന് ചോദ്യം മുഴുവന്‍ കേള്‍ക്കുകയും വളരെ മാന്യമായ രീതിയില്‍ മറുപടി നല്‍കുകയും ചെയ്തു.

ട്രിവാന്‍ഡ്രം ലോഡ്ജ് അപ്പോഴുള്ള വേറെ ഏത് നടി ചെയ്താലും ഓവര്‍ ആവാന്‍ സാധ്യതയുള്ള കഥാപാത്രമായിരുന്നു. പക്ഷെ പുള്ളിക്കാരി വളരെ നന്നായി ചെയ്തു… എന്നിങ്ങനെ ഹണിയെ അനുകൂലിച്ച്‌ കൊണ്ടുള്ള കമന്റുകളുമായിട്ടാണ് ആരാധകരും എത്തുന്നത്.