വയനാട്ടിൽ വീണ്ടും കടുവ ഭീതി ; കൂട്ടിൽ കെട്ടിയിരുന്ന 7 ആടുകളെ കടുവ കൊന്നു; വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല; കടുവയെ പിടികൂടാൻ അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണഗിരി കടുവയുടെ ഭീതിയിലാണ്.അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബീനാച്ചി-പനമരം റോഡ് ഉപരോധം അടക്കം സമരത്തിനു […]